ബിജെപി നേതാക്കളുടെ ഭാഗത്തുനിന്നുണ്ടായ വിമർശനങ്ങൾക്കെതിരെ പരസ്യമായ തർക്കങ്ങളിലേക്ക് പോകേണ്ടതില്ലെന്ന ഉറച്ച നിലപാടിലാണ് എൻഎസ്എസ് നേതൃത്വം. ഒരു രാഷ്ട്രീയ പാർട്ടിയുമായും ഏറ്റുമുട്ടലിനില്ലെന്ന് വ്യക്തമാക്കിയ നേതൃത്വം, സംഘടനയുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടില്ലെന്ന കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ നിലപാടിനെ സ്വാഗതം ചെയ്തു.
കഴിഞ്ഞ ദിവസം ഡൽഹി എൻഎസ്എസ് യൂണിയന്റെ പരിപാടിക്കിടെ ഉപരാഷ്ട്രപതിയും സുരേഷ് ഗോപിയും ജി സുകുമാരൻ നായർക്കെതിരെ നടത്തിയ പരാമർശങ്ങൾ വലിയ ചർച്ചയായിരുന്നു. എന്നാൽ, ഇവരുടെ പ്രസ്താവനകൾ മറുപടി അർഹിക്കുന്നില്ലെന്നായിരുന്നു ജി സുകുമാരൻ നായരുടെ പ്രതികരണം.
വിഷയത്തിൽ കൂടുതൽ പരസ്യ പ്രതികരണങ്ങളിലേക്ക് എൻഎസ്എസ് കടക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയപരമായ ചില ഗൂഢലക്ഷ്യങ്ങൾ മുൻനിർത്തിയാണ് ഇത്തരം വിമർശനങ്ങൾ ഉയർത്തുന്നതെന്ന് ജി സുകുമാരൻ നായർ കുറ്റപ്പെടുത്തി.
മന്നം സമാധിയിൽ പ്രവേശിക്കുന്നതിന് ആർക്കും വിലക്കേർപ്പെടുത്തിയിട്ടില്ലെന്നും, സമാധിയുടെ പരിശുദ്ധി കാത്തുസൂക്ഷിക്കാൻ പ്രോട്ടോക്കോൾ പാലിക്കണമെന്നാണ് നിർദ്ദേശിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു. ക്ഷേത്രതുല്യമായ മന്നം സമാധിയിൽ സുരക്ഷയുടെ പേരിൽ നായയെ ഉപയോഗിച്ചുള്ള പരിശോധന അനുവദിക്കാനാവില്ലെന്നും ജി സുകുമാരൻ നായർ കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

