പത്തനംതിട്ട ജില്ലയിലെ അടൂരിൽ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഷെഹന (31) ആണ് മരിച്ചത്.
മൃതദേഹം കണ്ടെത്തുമ്പോൾ ശരീരമാസകലം മുറിവേറ്റ നിലയിലും രക്തം വാർന്നൊഴുകിയ സാഹചര്യത്തിലുമായിരുന്നു. സംഭവം നടക്കുമ്പോൾ വീട്ടിൽ യുവതിയുടെ സുഹൃത്തും ഉണ്ടായിരുന്നു.
ഇയാളുടെ ശരീരത്തിലും മുഖത്തും മുറിവുകൾ കണ്ടെത്തിയതിനെത്തുടർന്ന് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഭർത്താവുമായി അകന്നുകഴിയുകയായിരുന്നു ഷെഹന.
വീട്ടിൽ നിന്നും ബഹളം കേട്ടതിനെ തുടർന്ന് നാട്ടുകാർ വിവരം അറിയിച്ചതനുസരിച്ചാണ് പൊലീസ് സ്ഥലത്തെത്തിയത്. തുടർന്ന് വാതിൽ പൊളിച്ച് അകത്തുകടന്ന ഉദ്യോഗസ്ഥർ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
സംഭവത്തിൽ ദുരൂഹത നിലനിൽക്കുന്നതിനാൽ, പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മാത്രമേ മരണകാരണം സംബന്ധിച്ച വ്യക്തത ലഭിക്കൂ എന്ന് അന്വേഷണ സംഘം അറിയിച്ചു.

