കാപ്പ കേസിൽ പ്രതിയായി ജയിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി കൗൺസിലർ ആർ സുഗതന് സത്യപ്രതിജ്ഞ ചെയ്യാൻ ഹൈക്കോടതി അനുമതി നൽകിയ നടപടിയെ സ്വാഗതം ചെയ്ത് ബിജെപി നേതാവ് വിവി രാജേഷ് രംഗത്ത്. ജനാധിപത്യപരമായ തെരഞ്ഞെടുപ്പിലൂടെ വിജയിച്ച ജനപ്രതിനിധികളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്ന കോടതിയുടെ നിലപാടാണ് ഈ വിധിയുടെ അടിസ്ഥാനമെന്ന് അദ്ദേഹം വ്യക്തമാക്കി.
തെരഞ്ഞെടുക്കപ്പെട്ട 101 കൗൺസിലർമാരും തൽസ്ഥാനത്ത് തുടരുമെന്നും, വരും അഞ്ച് വർഷക്കാലം ബിജെപി ഭരണം സുഗമമായി മുന്നോട്ട് പോകുമെന്നും വിവി രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു.
“തിരഞ്ഞെടുക്കപ്പെട്ട 101 കൗൺസിലർമാരിൽ ആരും അയോഗ്യരാകില്ല, അഞ്ച് വർഷവും ഞങ്ങൾ ഭരിക്കും.” എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കോടതി നിർദ്ദേശിച്ച സമയത്ത് തന്നെ നാളെ സത്യപ്രതിജ്ഞാ ചടങ്ങുകൾ പൂർത്തിയാക്കുമെന്നും ഇതിനായി ഇന്ന് തന്നെ വിയ്യൂർ ജയിലിലേക്ക് പുറപ്പെടുമെന്നും അദ്ദേഹം അറിയിച്ചു. “കൗൺസിലർ സ്ഥാനം സംരക്ഷിക്കപ്പെടണമെന്ന കൃത്യമായിട്ടുള്ള കോടതി നിലപാടുകൾ ഉള്ളതുകൊണ്ടാണ് ആരോഗ്യകരമായിട്ടുള്ള ഇത്തരം വിധികൾ ഉണ്ടാകുന്നത്” എന്ന് വിവി രാജേഷ് പ്രസ്താവനയിൽ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

