ആലപ്പുഴയിൽ വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തി സർക്കാർ – സ്വകാര്യ സ്കൂൾ ബസുകളിൽ പൊലീസ് വ്യാപകമായ പരിശോധന നടത്തി. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നടന്ന പരിശോധനയിൽ അമ്പലപ്പുഴയിൽ സ്കൂൾ ബസ് ഡ്രൈവർ മദ്യപിച്ചതായി കണ്ടെത്തി.
തുടർന്ന് ഇയാൾക്കെതിരെ പൊലീസ് കേസെടുക്കുകയും നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തു. അറസ്റ്റിലായ ഡ്രൈവർക്ക് പകരം കൃത്യസ്ഥലത്തുണ്ടായിരുന്ന പൊലീസുദ്യോഗസ്ഥൻ തന്നെ ബസ് ഓടിച്ച് വിദ്യാർത്ഥികളെ സുരക്ഷിതമായി സ്കൂളിൽ എത്തിച്ചു.
ഇതിനുപുറമെ, അനുവദനീയമായതിൽ കൂടുതൽ കുട്ടികളെ കുത്തിനിറച്ച് കൊണ്ടുപോകുന്ന ഓട്ടോറിക്ഷകൾക്കെതിരെയും പൊലീസ് ശക്തമായ നടപടി സ്വീകരിച്ചു. ഇത്തരം വാഹനങ്ങളുടെ ഡ്രൈവർമാർക്ക് അധികൃതർ കർശന താക്കീത് നൽകി.
കൂടാതെ, ലഹരിവസ്തുക്കളുടെ കടത്ത് തടയുന്നതിന്റെ ഭാഗമായി ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയ ചരക്കുലോറികളിലും പൊലീസ് പരിശോധന നടത്തി. സ്കൂൾ പരിസരങ്ങളിലെ സുരക്ഷ ഉറപ്പാക്കാനും നിയമലംഘനങ്ങൾ തടയാനുമുള്ള പരിശോധനകൾ വരും ദിവസങ്ങളിലും തുടരുമെന്ന് പൊലീസ് വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

