പാലക്കാട് നെന്മാറ പോത്തുണ്ടിയിൽ നടന്ന ഇരട്ടക്കൊലപാതക കേസിൽ പ്രതി ചെന്താമര കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. കേസ് പരിഗണിച്ച പാലക്കാട് അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് പ്രതിക്കെതിരായ കുറ്റം തെളിഞ്ഞതായി പ്രഖ്യാപിച്ചത്.
സംഭവത്തിൽ ശിക്ഷാവിധി ബുധനാഴ്ച കോടതി പ്രഖ്യാപിക്കും. വിധി പ്രസ്താവത്തിന് മുന്നോടിയായി, എന്തെങ്കിലും പറയാനുണ്ടോ എന്ന് കോടതി പ്രതിയോട് ചോദിക്കുകയുണ്ടായി.
ഇതിന് മറുപടിയായി “തന്നെ തൂക്കിക്കൊന്നോളൂ” എന്നാണ് ചെന്താമര മറുപടി നൽകിയത്. പ്രതിക്ക് മാനസികാസ്വാസ്ഥ്യങ്ങൾ ഒന്നുമില്ലെന്ന് സൈക്കോളജിസ്റ്റിന്റെ റിപ്പോർട്ടും കോടതിയിൽ സമർപ്പിച്ചിരുന്നു.
2025 ജനുവരി 27-നാണ് പോത്തുണ്ടി സ്വദേശികളായ സുധാകരനെയും അമ്മ ലക്ഷ്മിയെയും ഇയാൾ കൊലപ്പെടുത്തിയത്. ഈ കേസുമായി ബന്ധപ്പെട്ട
നടപടികൾ 2026 ഫെബ്രുവരി 23-നാണ് പൂർത്തിയായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

