കൊല്ലം ജില്ലയിലെ പള്ളിമുക്ക്-ഇരവിപുരം റോഡിലുള്ള ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന വിവാഹ സൽക്കാരത്തിനിടെയുണ്ടായ സംഘർഷം പരിഭ്രാന്തി പരത്തി. ഞായറാഴ്ച രാത്രി 8.30-ഓടെയാണ് സംഭവം അരങ്ങേറിയത്.
വിവാഹ സൽക്കാരത്തിൽ പങ്കെടുത്തവർക്ക് ഐസ്ക്രീം ലഭിക്കാത്തതിനെത്തുടർന്നുണ്ടായ തർക്കമാണ് ഒടുവിൽ സംഘർഷത്തിൽ കലാശിച്ചത്. ഐസ്ക്രീം വിതരണം ചെയ്യുന്ന കൗണ്ടറിൽ ആവശ്യത്തിന് ഐസ്ക്രീം ലഭിച്ചില്ലെന്നാരോപിച്ച് ഒരു സംഘം ആളുകൾ കൗണ്ടറിൽ നിന്നും ഐസ്ക്രീം ബലമായി കൈക്കലാക്കാൻ ശ്രമിക്കുകയായിരുന്നു.
ഇത് വിവാഹത്തിനെത്തിയ മറ്റ് അതിഥികളുമായി വാക്കേറ്റത്തിനും പിന്നീട് കയ്യാങ്കളിക്കും വഴിവെച്ചു. സംഘർഷം രൂക്ഷമായതിനിടെ പരിഭ്രാന്തയായ വധു കുഴഞ്ഞുവീഴുകയായിരുന്നു.
ഉടൻതന്നെ ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിനിടെ ചിലർക്ക് നിസ്സാര പരിക്കുകളും ഏറ്റിട്ടുണ്ട്.
സംഘർഷത്തെത്തുടർന്ന് പള്ളിമുക്ക്-ഇരവിപുരം റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. യുവതി-യുവാക്കൾ തമ്മിലുണ്ടായ തർക്കമാണ് സംഘർഷത്തിൽ അവസാനിച്ചതെന്ന് ഇരവിപുരം പോലീസ് അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

