കോഴിക്കോട്: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഒരേസമയം വ്യത്യസ്തമായ രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളെ പിന്തുടരുകയാണെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റും എംപിയുമായ എ.എ.
റഹീം വിമർശിച്ചു. മുക്കത്ത് നടന്ന ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“നാക്കിൽ നെഹ്റുവിനെയും മനസ്സിൽ സവർക്കറെയും വച്ചു കൊണ്ടാണ് വി.ഡി.സതീശൻ മുഖ്യമന്ത്രിക്കസേരയിൽ ഇരിക്കുന്നതെന്ന്” എ.എ. റഹീം ആരോപിച്ചു.
വി.ഡി. സതീശന്റെ രാഷ്ട്രീയ നിലപാടുകളെ സിനിമയിലെ കഥാപാത്രത്തോട് ഉപമിച്ച് രൂക്ഷമായ ഭാഷയിലാണ് അദ്ദേഹം വിമർശനം ഉന്നയിച്ചത്.
“ഞാൻ എന്നെത്തന്നെ വിമൽകുമാർ എന്നാണ് വിളിക്കുന്നതെന്ന് പറയുന്ന ‘കുഞ്ഞിക്കൂന’നെപ്പോലെ ഇരട്ടത്താപ്പാണ് മുഖ്യമന്ത്രിക്ക്. പുറമേ ഒന്നു കാണിക്കുകയും ഉള്ളിൽ മറ്റൊന്ന് കൊണ്ടുനടക്കുകയും ചെയ്യുന്ന രീതിയാണ് അദ്ദേഹത്തിന്റേത്” എന്നും എ.എ.
റഹീം പരിഹസിച്ചു. രാഷ്ട്രീയമായ വിരുദ്ധ നിലപാടുകൾ ഒരേസമയം കൈക്കൊള്ളുന്നതിലൂടെ ഇരട്ടത്താപ്പാണ് പ്രകടമാകുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

