കൊല്ലം പ്രസ് ക്ലബ്ബിൽ വെച്ച് സതേൺ റെയിൽവേ ട്രാക്ക് മെയിന്റെയ്നർസ് യൂണിറ്റിയുടെ ഏഴാമത് ജനറൽ ബോഡി യോഗം ഞായറാഴ്ച സംഘടിപ്പിച്ചു. സംഘടനയുടെ പ്രസിഡന്റ് നിഷ രാജൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ എൻ.കെ.പ്രേമചന്ദ്രൻ എംപി ഉദ്ഘാടന കർമ്മം നിർവഹിച്ചു.
പ്രശസ്ത എഴുത്തുകാരൻ ഷിനിലാൽ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു. യോഗത്തിൽ സംഘടനയുടെ വാർഷിക റിപ്പോർട്ട് അവതരിപ്പിക്കുകയുണ്ടായി.
ഇതിനുപുറമെ, ജീവനക്കാർ നേരിടുന്ന വിവിധ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി തയ്യാറാക്കിയ മെമ്മോറാണ്ടം എൻ.കെ.പ്രേമചന്ദ്രൻ എംപിക്ക് കൈമാറി. ട്രാക്ക് മെയിന്റെയ്നർമാരുടെ ജോലി സമയത്തിലെ വർധനവ്, നൈറ്റ് പെട്രോളിംഗുമായി ബന്ധപ്പെട്ട
പ്രതിസന്ധികൾ, സ്ഥാനക്കയറ്റം ലഭിക്കുന്നതിലെ തടസ്സങ്ങൾ തുടങ്ങിയ വിഷയങ്ങളാണ് നിവേദനത്തിൽ പ്രധാനമായും ഉന്നയിച്ചിരിക്കുന്നത്. ചടങ്ങിൽ സെക്രട്ടറി നന്ദു, എക്സിക്യൂട്ടീവ് അംഗം ദിവ്യ, ഡിആർഇയു ജനറൽ സെക്രട്ടറി ബേബി ഷക്കീല, എസ്ആർഇഎസ് സെൻട്രൽ വൈസ് പ്രസിഡന്റ് കെ.ആർ രാജേഷ്, ഡിആർകെഎസ് പ്രതിനിധി വിനോദ് തുടങ്ങിയവർ സംസാരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

