പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യങ്ങൾ ഉടലെടുത്തിരിക്കുകയാണ്. അമേരിക്കൻ ആക്രമണങ്ങൾക്ക് മറുപടിയായി ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾ ലക്ഷ്യമാക്കി ഇറാൻ തിരിച്ചടി ആരംഭിച്ചു.
അനുവാദമില്ലാതെ അതിർത്തി ലംഘിച്ചെന്ന് ആരോപിച്ചുകൊണ്ട് ഹോർമുസ് കടലിടുക്കിൽ വെച്ച് ചരക്കുകപ്പലിന് നേരെയും ഇറാൻ ആക്രമണം നടത്തിയിട്ടുണ്ട്. ലഭ്യമായ വിവരങ്ങൾ പ്രകാരം ബഹ്റൈൻ, യുഎഇ, ഖത്തർ എന്നിവിടങ്ങളിലെ യുഎസ് കേന്ദ്രങ്ങൾ ലക്ഷ്യമാക്കിയാണ് ആക്രമണങ്ങൾ നടക്കുന്നത്.
തങ്ങൾ അംഗീകരിക്കാത്ത പാതകളിലൂടെ കപ്പലുകൾ സഞ്ചരിക്കാൻ ശ്രമിക്കരുതെന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. മേഖലയിലെ അമേരിക്കൻ ഇടപെടലുകൾ പൂർണ്ണമായും അവസാനിക്കുന്നത് വരെ ഹോർമുസ് കടലിടുക്ക് പൂർണ്ണമായി അടച്ചിടുമെന്ന നിലപാടിലാണ് ഇറാൻ ഭരണകൂടം.
രാജ്യത്തെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ മരണത്തിന് പ്രതികാരം ചെയ്യുമെന്ന് അദ്ദേഹത്തിന്റെ പുത്രനും നേതാവുമായ മൊജ്തബ ഖമനയി പ്രഖ്യാപിച്ചു. കപ്പലുകൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങളെ ഇന്ത്യ ശക്തമായി അപലപിച്ചിട്ടുണ്ട്.
സൈപ്രസ് പതാകയുള്ള കപ്പലിന് നേരെ ഇറാൻ ആക്രമണം നടത്തിയതിന് പിന്നാലെ അമേരിക്കയും തിരിച്ചടി ശക്തമാക്കി. ബന്ദർ അബ്ബാസ്, ഖഷാം ദ്വീപ്, സിരിക് എന്നിവിടങ്ങളിൽ സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഈ ആഴ്ചയിൽ മാത്രം ഇത് മൂന്നാം തവണയാണ് ഇറാനെതിരെ അമേരിക്കൻ ആക്രമണം ഉണ്ടാകുന്നത്. ഈ സൈനിക നടപടികൾ യുഎസ് സെൻട്രൽ കമാൻഡ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

