ഡൽഹിയിലെ ദ്വാരകയിൽ നിർമിച്ച മന്നം സ്മൃതി മണ്ഡപത്തിന്റെ ഉദ്ഘാടന ചടങ്ങിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻനായർക്കെതിരെ രൂക്ഷവിമർശനവുമായി ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ. മന്നം സ്മൃതി മണ്ഡപം എല്ലാവർക്കും ഒരുപോലെ അവകാശപ്പെട്ട
ഇടമാണെന്നും, താനാണ് ജനറൽ സെക്രട്ടറി എന്ന നിലയിൽ ഇന്നയാൾ വരണം അല്ലെങ്കിൽ വരരുത് എന്ന് തീരുമാനിക്കാനുള്ള അധികാരം ആർക്കുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഡൽഹിയിലെ എൻഎസ്എസ് കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ദ്വാരകയിൽ സ്മൃതി മണ്ഡപം യാഥാർത്ഥ്യമാക്കിയത്.
ഈ മണ്ഡപത്തിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാതിമത ചിന്തകൾക്കതീതമായി മന്നത്ത് പത്മനാഭന്റെ ദർശനങ്ങൾ എല്ലാവർക്കും ഉൾക്കൊള്ളാൻ കഴിയുന്ന ഇടമായിരിക്കണം സ്മൃതി മണ്ഡപമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംഘടനയ്ക്കുള്ളിലെ അധികാര കേന്ദ്രീകരണത്തെയും നിയന്ത്രണങ്ങളെയും പരോക്ഷമായി വിമർശിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

