പശ്ചിമേഷ്യയിൽ വീണ്ടും സൈനിക സംഘർഷം രൂക്ഷമായി. സൈപ്രസ് പതാകയുള്ള കപ്പലിന് നേരെ ഇറാൻ നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് മേഖലയിൽ യുദ്ധസമാനമായ സാഹചര്യം ഉടലെടുത്തത്.
ഇതിന് മറുപടിയെന്നോണം ഇറാനിലെ ബന്ദർ അബ്ബാസ്, ഖഷാം ദ്വീപ്, സിരിക് എന്നീ പ്രദേശങ്ങളിൽ സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ ആഴ്ചയിൽ ഇറാനെതിരെ അമേരിക്ക നടത്തുന്ന മൂന്നാംഘട്ട
ആക്രമണമാണിതെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കുന്നു. യുഎസ് സെൻട്രൽ കമാൻഡ് ആക്രമണം നടന്ന കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ കൂടുതൽ വഷളായിരിക്കുകയാണ്. ഹോർമുസ് കടലിടുക്ക് അടച്ചതായി ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് (ഐആർജിസി) ഔദ്യോഗികമായി പ്രഖ്യാപിച്ചു.
ഇറാൻ അംഗീകരിക്കാത്ത ഒരു പാതയിലൂടെയും കപ്പലുകൾ കടക്കാൻ ശ്രമിക്കരുതെന്ന് ഐആർജിസി കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഹോർമൂസ് കടലിടുക്കിലൂടെ സഞ്ചരിച്ച കപ്പലിന് നേരെ നേരത്തെ വെടിവെപ്പ് ഉണ്ടായിരുന്നു.
ഇതിന്റെ തുടർച്ചയായാണ് മേഖലയിലെ പുതിയ സംഘർഷങ്ങൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

