ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച സംഭവത്തിൽ അന്വേഷണം അട്ടിമറിച്ചെന്ന ആരോപണത്തിൽ എഡിജിപി എം.ആർ അജിത് കുമാറിനെതിരെ തയ്യാറാക്കിയ റിപ്പോർട്ട് ഡിജിപി നാളെ സർക്കാരിന് സമർപ്പിക്കാൻ സാധ്യത. സംഭവത്തിൽ ഡിജിപി ഇതിനോടകം തന്നെ വിദഗ്ധ നിയമോപദേശം തേടിയിട്ടുണ്ട്.
എം.ആർ അജിത് കുമാർ നൽകിയ വിശദീകരണവും ലഭ്യമായ നിയമോപദേശവും ക്രോഡീകരിച്ചുകൊണ്ടുള്ള അന്തിമ റിപ്പോർട്ടാണ് നാളെ സമർപ്പിക്കുക. റിപ്പോർട്ട് ലഭിച്ച് രണ്ടാഴ്ച പിന്നിട്ടിട്ടും ഇത് സർക്കാരിന് കൈമാറാത്തതിനെതിരെ കോൺഗ്രസ്, യുഡിഎഫ് നേതൃത്വങ്ങളിൽ നിന്നും ശക്തമായ പ്രതിഷേധം ഉയർന്നുവരികയായിരുന്നു.
ഈ സാഹചര്യത്തിലാണ് നടപടികൾ വേഗത്തിലാക്കാൻ നീക്കം നടക്കുന്നത്. അതേസമയം, കേസിൽ എഡിജിപി അജിത് കുമാറിന് സർക്കാർ സംരക്ഷണം നൽകുന്നുണ്ടെന്ന ആരോപണവുമായി യൂത്ത് കോൺഗ്രസ് നേതൃത്വം രംഗത്തെത്തിയിട്ടുണ്ട്.
ആഭ്യന്തര വകുപ്പിന്റെ ഭാഗത്തുനിന്നുള്ള നിസംഗതയ്ക്കെതിരെ സംഘടനയ്ക്കുള്ളിൽ കടുത്ത അതൃപ്തി നിലനിൽക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

