മഹാരാഷ്ട്രയിൽ പതിറ്റാണ്ടുകൾക്ക് മുൻപ് കുപ്രസിദ്ധി നേടിയ അധോലോക നായകന്റെ വസതിയിൽ ക്രൈംബ്രാഞ്ച് നടത്തിയ പരിശോധനയിൽ വൻതോതിൽ പണവും ആയുധങ്ങളും കണ്ടെടുത്തു. 1990-കളിൽ ഛത്രപതി സംഭാജിനഗറിൽ സജീവമായിരുന്ന ബാബ ഫർസാന്റെ വീട്ടിലാണ് അധികൃതർ റെയ്ഡ് നടത്തിയത്.
ഏകദേശം ആറ് മാസം മുൻപ് രോഗബാധിതനായി ഇയാൾ മരണപ്പെട്ടിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് വീടിനുള്ളിൽ ഒളിപ്പിച്ചുവെച്ച നിലയിൽ പണം കണ്ടെത്തിയത്.
റെയ്ഡ് നടക്കുന്ന സമയത്ത് ബാബ ഫർസാന്റെ രണ്ടാം ഭാര്യ ഷീല ഗണപത്രറാവു മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മണിക്കൂറുകൾ നീണ്ട
പരിശോധനയ്ക്കൊടുവിൽ 5,26,29,560 രൂപയാണ് വീട്ടിൽ നിന്ന് കണ്ടെടുത്തത്. ചാക്കുകളിലും പെട്ടികളിലുമായി സൂക്ഷിച്ചിരുന്ന നോട്ടുകെട്ടുകൾ എണ്ണുന്നതിനായി അഞ്ച് യന്ത്രങ്ങൾ വരെ ഉപയോഗിക്കേണ്ടി വന്നു.
പണത്തിന് പുറമെ 21 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളും എട്ട് ലക്ഷം രൂപയുടെ വെള്ളിയാഭരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഇതിനുപുറമെ, ലൈസൻസില്ലാത്ത തോക്കുകൾ, വെടിയുണ്ടകൾ, കഠാരകൾ തുടങ്ങിയ മാരകായുധങ്ങളും ഇവിടെനിന്ന് കണ്ടെടുത്തു.
1990-കളിൽ ഉന്നത വ്യക്തികൾ തമ്മിലുള്ള സാമ്പത്തിക തർക്കങ്ങളിലും ഭൂമി ഇടപാടുകളിലും ബാബ ഫർസാൻ ഇടനിലക്കാരനായി പ്രവർത്തിച്ചിരുന്നു. കൊലപാതകശ്രമം, തട്ടിക്കൊണ്ടുപോകൽ തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്ന ഇയാൾ, അനാരോഗ്യം കാരണം കഴിഞ്ഞ കുറെ കാലമായി പൊതുരംഗത്ത് നിന്ന് വിട്ടുനിൽക്കുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

