പ്രണയവും വിരഹവും ബാല്യത്തിന്റെ കുസൃതികളും ആഘോഷങ്ങളും ഒരേപോലെ തന്റെ ശബ്ദത്തിലൂടെ അവിസ്മരണീയമാക്കിയ ഗായികയാണ് എസ് ജാനകി. പതിറ്റാണ്ടുകളോളം ആസ്വാദകരുടെ ഹൃദയത്തിൽ മാന്ത്രികത നിറച്ച ഈ സംഗീതകോകിലം, ഭാരതീയ ചലച്ചിത്ര സംഗീത ലോകത്തെ പകരം വെക്കാനില്ലാത്ത പ്രതിഭയാണ്.
1957-ൽ പുറത്തിറങ്ങിയ വിധിയിൻ വിളയാട്ട് എന്ന തമിഴ് ചലച്ചിത്രത്തിലൂടെയാണ് ജാനകിയമ്മ തന്റെ ചലച്ചിത്ര സംഗീത യാത്രയ്ക്ക് തുടക്കം കുറിക്കുന്നത്. അവിടുന്ന് അങ്ങോട്ട് നീണ്ട
ആറര പതിറ്റാണ്ടുകാലം സംഗീത പ്രേമികളെ വിസ്മയിപ്പിച്ചുകൊണ്ട് ആ ശബ്ദം നിലനിന്നു. തന്റെ ഔദ്യോഗിക ജീവിതത്തിനിടയിൽ 17-ലധികം ഭാഷകളിലായി 48,000-ത്തിലധികം ഗാനങ്ങൾ ആലപിക്കാൻ അവർക്ക് സാധിച്ചു.
ദക്ഷിണേന്ത്യൻ ഭാഷകൾക്ക് പുറമേ ഹിന്ദി, ബംഗാളി, പഞ്ചാബി, ഒറിയ, ഇംഗ്ലീഷ്, സംസ്കൃതം, കൊങ്ങിണി, തുളു, സൗരാഷ്ട്ര, ബഡഗ തുടങ്ങിയ ഒട്ടേറെ ഭാഷകളിലും ജാനകിയമ്മ തന്റെ സാന്നിധ്യം അറിയിച്ചു. സംഗീത ലോകത്ത് തന്റേതായ ഇടം കണ്ടെത്തിയ ഈ അതുല്യ കലാകാരി, തലമുറകൾക്ക് പ്രചോദനമാകുന്ന ഒരു വലിയ സംഗീത വിസ്ഫോടനമാണ് സമ്മാനിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

