പ്രിയദർശിനി സ്ത്രീ സൗജന്യ യാത്രാ പദ്ധതി നടപ്പിലാക്കിയതിനെത്തുടർന്ന് തൃശൂർ ജില്ലയിലെ രണ്ട് സ്വകാര്യ ബസുകൾ അനിശ്ചിതകാലത്തേക്ക് സർവീസ് നിർത്തിവെച്ചു. വിനോദസഞ്ചാരികൾക്കും സാധാരണക്കാർക്കും അതിരപ്പിള്ളി, വാൽപ്പാറ മേഖലകളിലെ കാഴ്ചകൾ സമ്മാനിച്ചിരുന്ന ചീനിക്കാസ് എന്ന കമ്പനിയുടെ ബസുകളാണ് നിരത്തിലിറങ്ങുന്നത് അവസാനിപ്പിച്ചത്.
സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സർവീസ് അവസാനിപ്പിക്കുന്നതിനെ പ്രതിഷേധ സൂചകമായി, അവസാന യാത്രയിൽ ബസിന് മുകളിൽ റീത്ത് വെച്ച് മൃതദേഹത്തിന് സമാനമായ രീതിയിൽ അലങ്കരിച്ചാണ് ജീവനക്കാർ യാത്രയയപ്പ് നൽകിയത്. ചാലക്കുടിയിൽ നിന്ന് രാവിലെ 6.45 നും ഉച്ചയ്ക്ക് 1.30 നും, വാൽപ്പാറയിൽ നിന്ന് രാവിലെ 7.30 നും ഉച്ചയ്ക്ക് 12 മണിക്കുമാണ് ഈ ബസുകൾ സർവീസ് നടത്തിയിരുന്നത്.
അതിരപ്പിള്ളിയെയും തമിഴ്നാട്ടിലെ വാൽപ്പാറയെയും ബന്ധിപ്പിക്കുന്ന പ്രധാന ഗതാഗത മാർഗമായിരുന്നു ഈ ബസുകൾ. യാത്രാ പദ്ധതി മൂലം വരുമാനത്തിൽ വൻ ഇടിവ് നേരിട്ടതോടെയാണ് സർവീസ് അവസാനിപ്പിക്കാൻ ബസുടമകൾ നിർബന്ധിതരായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

