വിയറ്റ്നാമിൽ ഉണ്ടായ ബോട്ടപകടത്തിൽ രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം. കൊല്ലം കൊട്ടാരക്കര സ്വദേശികളായ എ.
സി. തോമസ് (57), ഭാര്യ ലോവേനി തോമസ് (56) എന്നിവരാണ് മരണപ്പെട്ടത്.
കൊട്ടാരക്കര മാർക്കറ്റ് ജംഗ്ഷനിലെ ആവിയോട്ട് ഹൗസ് നിവാസികളാണ് ഇരുവരും. അപകടത്തെത്തുടർന്ന് മരിച്ചവരുടെ മൃതദേഹങ്ങൾ അതിവേഗം നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കൊടിക്കുന്നിൽ സുരേഷ് എം.പി വിയറ്റ്നാമിലെ ഇന്ത്യൻ അംബാസിഡറുമായി നേരിട്ട് സംസാരിച്ചു.
മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള തുടർ നടപടികൾ ഏകോപിപ്പിച്ചു വരികയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

