ചന്ദനപ്പള്ളി: പൊതുമേഖലാ സ്ഥാപനമായ പ്ലാന്റേഷൻ കോർപ്പറേഷൻ ഓഫ് കേരളാ ലിമിറ്റഡിന്റെ കഴിഞ്ഞ പത്ത് വർഷത്തെ പ്രവർത്തനങ്ങളിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന് ഐഎൻടിയുസി സംസ്ഥാന സമിതി അംഗം അങ്ങാടിക്കൽ വിജയകുമാർ ആവശ്യപ്പെട്ടു. പ്ലാന്റേഷൻ വർക്കേഴ്സ് കോൺഗ്രസ് ഐഎൻടിയുസി ജനറൽ ബോഡി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ഥാപനത്തിലെ നിയമനങ്ങളിൽ ഗുരുതരമായ വീഴ്ചകൾ സംഭവിച്ചതായി അദ്ദേഹം ആരോപിച്ചു. സംവരണ തത്വങ്ങൾ അട്ടിമറിച്ചും, മാനദണ്ഡങ്ങളിൽ ഇളവ് നൽകി ഇഷ്ടക്കാരെ തിരുകിക്കയറ്റിയുമാണ് പ്രധാന തസ്തികകളിൽ ഉദ്യോഗസ്ഥരെ നിയമിക്കുന്നത്.
കൊടുമൺ ഗ്രൂപ്പിലെ ടാപ്പിങ് സൂപ്പർവൈസർ നിയമനവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ, നിയമനത്തിൽ പിഴവ് സംഭവിച്ചെന്നും അത് തിരുത്താൻ തയ്യാറാണെന്നും കോർപ്പറേഷൻ സമ്മതിച്ചിരുന്നു. ഈ ക്രമക്കേടിന് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാൻ 2022 ജൂൺ 20-ന് കോർപ്പറേഷൻ ഡയറക്ടർ ബോർഡ് തീരുമാനിച്ചിരുന്നെങ്കിലും, ഉന്നതതല ഇടപെടലുകൾ മൂലം നടപടികൾ വൈകുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
കൂടാതെ, മാനേജിങ് ഡയറക്ടറായിരുന്ന ഡോ. ജയിംസ് ജേക്കബ് തന്റെ കാലാവധി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് സർക്കാർ അനുമതിയില്ലാതെ നടത്തിയ അന്തർസംസ്ഥാന യാത്രയും ദുരൂഹത ഉണർത്തുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
യൂണിയൻ എസ്റ്റേറ്റ് സെക്രട്ടറി ആർ. സജീവ് അധ്യക്ഷത വഹിച്ച യോഗത്തിൽ സുജയകുമാരി, സാജിത, ടി.കെ.
വിനോദ്, സുലജ കുമാരി, ആർ. രാധാമണി, കെ.
ഹരികുട്ടൻ, മായാദേവി എന്നിവർ പ്രസംഗിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

