കാലാവധി അവസാനിച്ച ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്തെന്ന പരാതിയിൽ ഓൺലൈൻ ഡെലിവറി പ്ലാറ്റ്ഫോമായ സ്വിഗ്ഗി ഇൻസ്റ്റമാർട്ടിന് (Swiggy Instamart) ഭക്ഷ്യസുരക്ഷാ അതോറിറ്റി കാരണം കാണിക്കൽ നോട്ടീസ് അയച്ചു. വിപണിയിൽ നിന്നും ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി.
ആകെ ഒമ്പത് വ്യത്യസ്ത കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് കമ്പനിക്ക് നോട്ടീസ് നൽകിയിരിക്കുന്നത്. വിതരണം ചെയ്ത മുട്ട, പ്രോട്ടീൻ പൗഡർ തുടങ്ങിയ ഉത്പ്പന്നങ്ങൾ ഉപയോഗ കാലാവധി കഴിഞ്ഞവയാണെന്ന് പരാതിയിൽ വ്യക്തമാക്കുന്നു.
ഈ വിഷയത്തിൽ വിശദീകരണം തേടിയിട്ടുള്ള അതോറിറ്റി, സ്വിഗ്ഗി നൽകുന്ന മറുപടി തൃപ്തികരമല്ലെങ്കിൽ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഉപഭോക്താക്കളുടെ സുരക്ഷ മുൻനിർത്തി ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധനകൾ കൂടുതൽ ശക്തമാക്കിയിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

