ചങ്ങനാശേരി കേന്ദ്രീകരിച്ച് തുടർച്ചയായി മോഷണം നടത്തിവന്ന യുവാവ് പൊലീസ് പിടിയിൽ. വെളിയനാട് സ്വദേശി രാഹുൽ രാജേഷ് (23) ആണ് ചങ്ങനാശേരി പൊലീസിന്റെ പിടിയിലായത്.
വളരെ സവിശേഷമായ രീതിയിലായിരുന്നു ഇയാളുടെ മോഷണങ്ങൾ. മൊട്ടുസൂചി ഉപയോഗിച്ച് ബൈക്കുകൾ സ്റ്റാർട്ട് ചെയ്യുന്നതിലും, സോളർ പോസ്റ്റുകളിൽ അനായാസം വലിഞ്ഞുകയറി ബാറ്ററി മോഷ്ടിക്കുന്നതിലും ഇയാൾ പ്രാവീണ്യം നേടിയിരുന്നു.
റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് നിരവധി ഇരുചക്രവാഹനങ്ങളാണ് പ്രതി മോഷ്ടിച്ചത്. വാഹനങ്ങൾ കൂടാതെ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടങ്ങളിലെ വയറുകൾ, കേബിളുകൾ, റബർ ഷീറ്റ് എന്നിവയും ഇയാൾ കവർന്നിരുന്നു.
പാലമറ്റം ഭാഗത്തെ ആളൊഴിഞ്ഞ വീട്ടിൽ പകൽ സമയം ഒളിവിൽ കഴിഞ്ഞശേഷം രാത്രികാലങ്ങളിലാണ് ഇയാൾ മോഷണത്തിനായി ഇറങ്ങാറുള്ളതെന്ന് പൊലീസ് വ്യക്തമാക്കുന്നു. പൊലീസ് വലയിലായത് സാഹസികമായി അത്യന്തം തന്ത്രശാലിയായ ഇയാൾ പലതവണ പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞിട്ടുണ്ട്.
മികച്ച ശാരീരികക്ഷമതയുള്ള രാഹുൽ, ചിങ്ങവനം പൊലീസ് വാഹന പരിശോധനയ്ക്കിടെ തടഞ്ഞെങ്കിലും ഓടി രക്ഷപ്പെടുകയായിരുന്നു. പാലമറ്റം റബർ തോട്ടത്തിലെ ഒളിത്താവളത്തിൽ നിന്ന് ഇയാളെ പിടികൂടാൻ പൊലീസ് ഏറെ കഷ്ടപ്പെട്ടു.
പൊലീസിനെ കണ്ട ഉടനെ തോട്ടത്തിലൂടെ ഓടിയ പ്രതി, വലിയ കൽക്കെട്ടുകൾ ചാടിക്കടക്കാൻ ശ്രമിച്ചെങ്കിലും തോട്ടത്തിന്റെ വിവിധ ഭാഗങ്ങളിൽ നിലയുറപ്പിച്ചിരുന്ന ഉദ്യോഗസ്ഥർ വളഞ്ഞ് കീഴ്പ്പെടുത്തുകയായിരുന്നു.
നിലവിൽ രാഹുലിന്റെ ചങ്ങനാശേരിയിലുള്ള സുഹൃത്തുക്കളെയും പൊലീസ് നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. കൂടുതൽ തെളിവെടുപ്പിനും വിശദമായ ചോദ്യം ചെയ്യലിനുമായി പ്രതിയെ ഉടൻ കസ്റ്റഡിയിൽ വാങ്ങുമെന്ന് അന്വേഷണ സംഘം അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

