ബോളിവുഡ് താരം ആമിർ ഖാന്റെ പുതിയ വിവാഹ വാർത്തയ്ക്ക് പിന്നാലെ നടനെതിരെ രൂക്ഷമായ പ്രതിഷേധവുമായി ബജ്രംഗ് ദൾ പ്രവർത്തകർ രംഗത്ത്. ജൂലൈ 5-ാം തീയതി ഗൗരി സ്പ്രാറ്റുമായുള്ള വിവാഹം നടന്നതിന് പിന്നാലെ, ജൂലൈ 7 ചൊവ്വാഴ്ച നടന്റെ കോലം കത്തിച്ചാണ് പ്രവർത്തകർ പ്രതിഷേധം രേഖപ്പെടുത്തിയത്.
ലവ് ജിഹാദ് ആരോപിച്ചുകൊണ്ടാണ് സംഘടനയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചത്. ഹിന്ദു മതത്തെ അവഹേളിക്കാനാണ് താരം ശ്രമിക്കുന്നതെന്ന് ബജ്രംഗ് ദൾ നേതാവ് മനോജ് സോണി ആരോപിച്ചു.
ഹിന്ദു സ്ത്രീകളെ വിവാഹം കഴിക്കാൻ മാത്രം താരം താല്പര്യം കാണിക്കുന്നത് സമൂഹത്തിൽ ഭിന്നത ഉണ്ടാക്കാനാണെന്നും ഇതിനെതിരെ നിയമപരമായ നടപടികൾ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രതിഷേധത്തിനിടെ മനോജ് സോണി ഉന്നയിച്ച ചോദ്യങ്ങൾ ഇങ്ങനെ: “ഹിന്ദു സ്ത്രീകളെ വിവാഹം കഴിച്ച ശേഷം കുട്ടികൾക്ക് തൈമൂർ, അഫ്രോസ്, സൽമാൻ എന്നിങ്ങനെ പേരിടുന്നത് എവിടുത്തെ നിയമമാണ്? എന്തുകൊണ്ടാണ് അദ്ദേഹത്തിന് മുസ്ലീം സ്ത്രീകളോട് പ്രണയം തോന്നാത്തത്? എന്തുകൊണ്ടാണ് അദ്ദേഹം ഹിന്ദു സ്ത്രീകളെ മാത്രം പ്രണയിക്കുന്നത്?” താരം രാജ്യത്തെ സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിക്കുകയാണെന്നും, നിയമവ്യവസ്ഥ തനിക്ക് ബാധകമല്ലെന്ന രീതിയിലാണ് പെരുമാറുന്നതെന്നും മനോജ് സോണി കുറ്റപ്പെടുത്തി.
ഇത്തരം നടപടികൾ തുടരുകയാണെങ്കിൽ കർശനമായ പ്രതിഷേധങ്ങൾ നേരിടേണ്ടി വരുമെന്നും സംഘടന മുന്നറിയിപ്പ് നൽകുന്നു. തമിഴ്-ഐറിഷ് പശ്ചാത്തലമുള്ള ഗൗരി സ്പ്രാറ്റ് ക്രിസ്ത്യൻ വിശ്വാസിയാണ് പിന്തുടരുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
നേരത്തെ റീന ദത്ത, കിരൺ റാവു എന്നിവരായിരുന്നു നടന്റെ ഭാര്യമാർ. വിഷയത്തിൽ നടന്റെ ഭാഗത്ത് നിന്ന് ഔദ്യോഗിക പ്രതികരണം ഒന്നും ലഭ്യമായിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

