കണ്ണൂർ പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഒന്നര വയസുകാരൻ മരണപ്പെട്ടു. എരമം സ്വദേശികളായ സൂരജ് – വിജിഷ ദമ്പതികളുടെ മകൻ ദേവാൻഷ് ശൗര്യ ആണ് വിടവാങ്ങിയത്.
കഴിഞ്ഞ നാല് ദിവസങ്ങൾക്ക് മുൻപ് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ വീണ് കുഞ്ഞിന്റെ ചുണ്ടിലും മുഖത്തും പരിക്കേറ്റിരുന്നു. ഈ മുറിവുകൾ തുന്നിക്കെട്ടുന്നതിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു.
ചികിത്സയുടെ ഭാഗമായി അനസ്തേഷ്യ നൽകിയതിന് പിന്നാലെ കുട്ടി അബോധാവസ്ഥയിലാവുകയായിരുന്നു. തുടർന്ന് വെന്റിലേറ്റർ സഹായത്തോടെയായിരുന്നു കുട്ടിയുടെ ജീവൻ നിലനിർത്തിയിരുന്നത്.
എന്നാൽ ഇന്ന് ഉച്ചയോടെ കുട്ടിയുടെ രക്തസമ്മർദം ക്രമാതീതമായി കുറയുകയും സ്ഥിതി അതീവ ഗുരുതരമാകുകയും ചെയ്തു. തുടർന്ന് നടത്തിയ പരിശോധനയിൽ മസ്തിഷ്ക മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിക്കുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

