ആരോഗ്യ രംഗത്തെ മികച്ച മാധ്യമ ഇടപെടലുകൾക്കുള്ള 2026-ലെ ‘ആത്മമിത്ര’ മാധ്യമ പുരസ്കാരത്തിന് ‘മനോരമ ആരോഗ്യം’ മാസിക അർഹമായി. ഒരു ലക്ഷം രൂപയും പ്രശസ്തി ഫലകവും അടങ്ങുന്നതാണ് ഈ പുരസ്കാരം.
വൈദ്യരത്നം ഗ്രൂപ്പിന്റെ മുൻ ചെയർമാനായിരുന്ന ഇ.ടി. നാരായണൻ മൂസ്സ് സ്മരണാർഥമാണ് ഈ പുരസ്കാരങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്.
ആരോഗ്യ അവബോധം പൊതുജനങ്ങളിൽ എത്തിക്കുന്നതിലും ആരോഗ്യ വിജ്ഞാനത്തെ ജനകീയമാക്കുന്നതിലും മാസിക നൽകിയ നിസ്തുലമായ സംഭാവനകളെ പരിഗണിച്ചാണ് ഈ അംഗീകാരം എന്ന് വൈദ്യരത്നം എക്സിക്യൂട്ടീവ് ഡയറക്ടർമാരായ ഡോ. ഇ.ടി.
യദു നാരായണൻ മൂസ്സ്, ഡോ. ഇ.ടി.
കൃഷ്ണൻ മൂസ്സ് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. ഇതോടൊപ്പം തന്നെ, ‘ആത്മമിത്ര’ കലാ പുരസ്കാരത്തിന് പ്രശസ്ത മേളപ്രമാണി പെരുവനം കുട്ടൻമാരാർ അർഹനായി.
ജൂലൈ 12 ഞായറാഴ്ച ഒല്ലൂർ–എടക്കുന്നി ശ്രീപാർവതി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന വൈദ്യരത്നം ഗ്രൂപ്പിന്റെ സ്ഥാപകദിനാഘോഷ ചടങ്ങിൽ ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ പുരസ്കാരങ്ങൾ സമ്മാനിക്കും.
തുടർന്ന് നടക്കുന്ന ചടങ്ങിൽ സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ഡോ. അച്യുത്ശങ്കർ എസ്.
നായർ നീലകണ്ഠൻ മൂസ്സ് സ്മാരക പ്രഭാഷണം നിർവഹിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

