തിരുവനന്തപുരം ജില്ലയിലെ നിർധന കുടുംബത്തിന്റേതായ അപർണാ ജയൻ എന്ന പതിനേഴുകാരി ഇപ്പോൾ അതീവ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ജന്മനാ ശാരീരിക വളർച്ച തടസ്സപ്പെട്ട
അപർണയ്ക്ക് മൊസൈക് ടേണേഴ്സ് സിൻഡ്രോം എന്ന അപൂർവ്വ രോഗമാണ് ബാധിച്ചിരിക്കുന്നത്. പതിനേഴ് വയസ്സായെങ്കിലും ആറുമുതൽ ഏഴ് വയസ്സുവരെയുള്ള കുട്ടിയുടെ ശാരീരിക വളർച്ച മാത്രമാണ് ഈ പെൺകുട്ടിക്കുള്ളത്.
ഭക്ഷണം കഴിക്കാൻ പോലും സാധിക്കാത്ത വിധം ശ്വാസക്കുഴലിന് വികാസമില്ലാത്തതിനാൽ ദ്രവരൂപത്തിലുള്ള ആഹാരമാണ് അപർണയ്ക്ക് നൽകിവരുന്നത്. കൂടാതെ ഹൃദയ വാൽവിനും തകരാറുള്ളതിനാൽ അടിയന്തര ശസ്ത്രക്രിയ വേണമെന്ന് വിദഗ്ധ ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്.
എന്നാൽ, ശരീരഭാരം വളരെ കുറവായതിനാൽ ശസ്ത്രക്രിയ നടത്താൻ കഴിയാത്ത സാഹചര്യം കുടുംബത്തെ ആശങ്കയിലാക്കുന്നു. കഴിഞ്ഞ ഒരു വർഷം മുൻപ് ഹൃദയ വാൽവിലെ തകരാറിനെ തുടർന്ന് ശ്രീചിത്ര ആശുപത്രിയിൽ അപർണ ചികിത്സയിലായിരുന്നു.
നിലവിൽ ന്യൂഡൽഹിയിൽ നിന്നു വരുത്തുന്ന ഗ്രോത്ത് ഹോർമോൺ കുത്തിവയ്പ്പിലൂടെയാണ് ചികിത്സ മുന്നോട്ടുപോകുന്നത്. ഇതിനായി മാത്രം പ്രതിമാസം അരലക്ഷത്തിലധികം രൂപ ചെലവാകുന്നുണ്ട്.
ദീർഘകാലം ഈ കുത്തിവയ്പ്പ് തുടരണമെന്നാണ് മെഡിക്കൽ നിർദേശം. കൂലിപ്പണിക്കാരനായ പിതാവ് ജയനും മാതാവ് എ.വി.പ്രവീണയും മകളുടെ ചികിത്സയ്ക്കായി ഇതിനകം തന്നെ വീടും വസ്തുവും പണയപ്പെടുത്തിക്കഴിഞ്ഞു.
സാമ്പത്തിക ബാധ്യതകളെ തുടർന്ന് വീട് ജപ്തിയുടെ വക്കിലാണ് ഈ കുടുംബം. മകളുടെ ചികിത്സയ്ക്കും ശസ്ത്രക്രിയയ്ക്കും ആവശ്യമായ പണം കണ്ടെത്താൻ കഴിയാതെ വിഷമിക്കുകയാണ് ഈ മാതാപിതാക്കൾ.
സുമനസ്സുകളുടെ സഹായം അഭ്യർത്ഥിക്കുകയാണ് ഇവർ. ഇതിനായി എസ്ബിഐ പൂങ്കുളം ശാഖയിൽ അപർണയുടെയും പ്രവീണയുടെയും പേരിൽ ജോയിന്റ് അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.
സഹായം നൽകാൻ ആഗ്രഹിക്കുന്നവർക്കായി ബാങ്ക് വിവരങ്ങൾ താഴെ നൽകുന്നു:
ബാങ്ക്: എസ്ബിഐ പൂങ്കുളം ശാഖ
അക്കൗണ്ട് നമ്പർ: 35544143521
IFSC: SBIN0010595
യുപിഐ അക്കൗണ്ട് (പ്രവീണ ജയൻ): 8078310886
ഫോൺ നമ്പർ: 8078310886
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

