മുളന്തുരുത്തി പൊലീസിന്റെ പിടിയിലായ അഞ്ചംഗ മോഷണ സംഘം കുറവിലങ്ങാട് മേഖലയിലെ മദ്യവിൽപനശാലയിലും സമീപത്തെ വീടുകളിലും കവർച്ച നടത്തിയതായി സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസമാണ് ബവ്റിജസ് ചില്ലറ മദ്യവിൽപനശാലയിൽ മോഷണം നടന്നത്.
ഇവിടെ നിന്ന് 20,000 രൂപയും മദ്യക്കുപ്പികളും സംഘം അപഹരിക്കുകയായിരുന്നു. കാണക്കാരി പഞ്ചായത്തിലെ പട്ടിത്താനം ഭാഗത്തുള്ള ഒരു വീട്ടിൽ കഴിഞ്ഞ വർഷം നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട
കേസിലെ പ്രതികൾക്ക് ഈ മോഷണ സംഘവുമായി ബന്ധമുണ്ടോ എന്ന് പരിശോധിച്ചുവരികയാണ്. കൂടാതെ, കാണക്കാരിയിൽ മറ്റൊരു വീട്ടിലും ഇവർ കവർച്ച നടത്തിയിട്ടുണ്ട്.
സപ്ലൈകോയുടെ വരിക്കാകുന്ന് ശാഖയിൽ നടന്ന മോഷണ ശ്രമത്തിലും ഇവർക്ക് പങ്കുള്ളതായി പൊലീസ് കണ്ടെത്തി. എറണാകുളം ജില്ലയിലെ നീർപ്പാറയിലുള്ള രണ്ട് പെട്രോൾ പമ്പുകളിലും മുളന്തുരുത്തിയിലെ സൂപ്പർ മാർക്കറ്റിലും മോഷണം നടത്തിയ കേസിലാണ് അഞ്ച് പേരെ മുളന്തുരുത്തി പൊലീസ് പിടികൂടിയത്.
റിയാദ് (26, കല്ലൂർ മാമ്പ്രാ ചെമ്പട്ട് വീട്, തൃശൂർ), തൻസീർ (28, തക്കരമട വീട്, കൊടുങ്ങല്ലൂർ), ബൈജു (29, നെല്ലിപ്പറമ്പത്ത് വീട്, ആല), മിഥുൻ (28, ചാത്തോപ്പിൽ വീട്, പറവൂർ), നിസാർ (28, കാഞ്ഞിരപ്പറമ്പിൽ വീട്, നോർത്ത് പറവൂർ) എന്നിവരാണ് അറസ്റ്റിലായത്.
കേസിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായി പ്രതികളെ കുറവിലങ്ങാട് പൊലീസ് കസ്റ്റഡിയിൽ വാങ്ങി വരുംദിവസങ്ങളിൽ തെളിവെടുപ്പ് നടത്തും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

