തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സയ്ക്കായി കാത്തുനിൽക്കുന്നതിനിടെ രോഗി കുഴഞ്ഞുവീണു മരിച്ച സംഭവത്തിൽ നിയമനടപടികൾ ശക്തമാകുന്നു. 52 വയസ്സുകാരനായ രാജേഷ് കുമാറാണ് ദാരുണമായി മരണപ്പെട്ടത്.
സംഭവത്തിൽ വീഴ്ച സംഭവിച്ചുവെന്ന് ആരോപിച്ച് കുടുംബാംഗങ്ങളും കൂട്ടപ്പന വാർഡ് കൗൺസിലറും പൊലീസിൽ ഔദ്യോഗികമായി പരാതി നൽകി. നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്നാണ് രാജേഷ് കുമാർ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്.
എന്നാൽ, താൻ അനുഭവിക്കുന്ന ശാരീരിക ബുദ്ധിമുട്ടുകളെക്കുറിച്ച് സെക്യൂരിറ്റി ജീവനക്കാരോട് സൂചിപ്പിച്ചിട്ടും, അരമണിക്കൂറോളം ക്യൂവിൽ നിർത്തിയെന്ന് കുടുംബം ആരോപിക്കുന്നു. കൃത്യസമയത്ത് അടിയന്തര ചികിത്സ ലഭിക്കാത്തതാണ് മരണത്തിന് കാരണമായതെന്നാണ് ബന്ധുക്കളുടെ പരാതിയിൽ പറയുന്നത്.
ഈ സാഹചര്യത്തിൽ, ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ സ്ഥാപിച്ചിട്ടുള്ള സിസിടിവി ദൃശ്യങ്ങൾ ഇന്ന് പൊലീസ് സാന്നിധ്യത്തിൽ പരിശോധിക്കാൻ തീരുമാനിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

