കോഴിക്കോട് നഗരത്തിൽ യുവതിയെ ഓട്ടോറിക്ഷയിൽ തട്ടിക്കൊണ്ടുപോയി മർദിച്ച ശേഷം സ്വർണാഭരണങ്ങൾ കവർന്ന സംഭവത്തിൽ ആറുപേർ അറസ്റ്റിലായി. കസബ പോലീസും സിറ്റി ക്രൈം സ്ക്വാഡും സംയുക്തമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ പിടികൂടിയത്.
ജൂലൈ 7 വൈകുന്നേരമാണ് സംഭവം നടന്നത്. കുന്ദമംഗലം സ്വദേശിനിയായ യുവതി നഗരത്തിലെ പുതിയ ബസ് സ്റ്റാൻഡ് കെട്ടിടത്തിൽ ശുചീകരണ ജോലി പൂർത്തിയാക്കി മടങ്ങുന്നതിനായി സ്റ്റാൻഡിന് സമീപമുള്ള മിൽമ ബൂത്തിന് അടുത്തുനിൽക്കുകയായിരുന്നു.
ഈ സമയം സ്ഥലത്തെത്തിയ പരിചയക്കാരായ പ്രതികൾ പെരിങ്ങളത്തേക്ക് പോകുകയാണെന്നും തങ്ങളുടെ ഓട്ടോയിൽ കയറിക്കോളാനും യുവതിയോട് നിർബന്ധപൂർവ്വം ആവശ്യപ്പെട്ടു. ഓട്ടോയിൽ കയറിയ ഉടൻ തന്നെ പ്രതികൾ യുവതിയെ ആക്രമിക്കുകയായിരുന്നു.
മർദനത്തിനിടെ യുവതിയുടെ മുൻവശത്തെ നാല് പല്ലുകൾ നഷ്ടപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. തുടർന്ന് ഒന്നേകാൽ പവൻ സ്വർണമാല, രണ്ടര പവൻ പാദസരം, ഒരു പവൻ ബ്രേസ്ലെറ്റ് എന്നിവ പ്രതികൾ തട്ടിയെടുക്കുകയും യുവതിയെ ചേവായൂരിൽ ഇറക്കിവിട്ട
ശേഷം കടന്നുകളയുകയുമായിരുന്നു. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കസബ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സംഭവസ്ഥലത്തെയും പരിസരത്തെയും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് പ്രതികളെ പിടികൂടാനായത്. അറസ്റ്റിലായ പ്രതികൾ:
സംഭവത്തിൽ പിടിയിലായവർ ഇവരാണ്:
1.
റഹ്മത്ത് (41) – കാക്കൂർ കൊയാളിമൂക്ക് പാറന്നൂർ സ്വദേശിനി.
2. അനിൽ കുമാർ (47) – എറണാകുളം കാലടി സ്വദേശി.
3.
സുഹറ (42) – അന്നശ്ശേരി സ്വദേശിനി.
4. അയിഷ (43) – കല്ലായി ചക്കുംകടവ് സ്വദേശിനി.
5.
സൗദ (45) – വെള്ളയിൽ സ്വദേശിനി.
6. സുബിരാജ് (46) – മുക്കം ചേന്നമംഗലൂർ സ്വദേശി.
പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

