കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സപ്ലൈകോയ്ക്ക് കേന്ദ്ര ഭക്ഷ്യമന്ത്രാലയത്തിന്റെ സഹായം. സപ്ലൈകോയുടെ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനായി 90 കോടി രൂപയാണ് കേന്ദ്ര സർക്കാർ അനുവദിച്ചത്.
സംസ്ഥാനത്തിന്റെ ഭക്ഷ്യ വിതരണ ശൃംഖല നേരിടുന്ന ഗുരുതരമായ സാമ്പത്തിക പ്രതിസന്ധികൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന്, മന്ത്രി അനൂപ് ജേക്കബ് കേന്ദ്ര ഭക്ഷ്യമന്ത്രി പ്രഹ്ലാദ് ജോഷിയുമായി നേരിട്ട് കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ ചർച്ചകൾക്ക് പിന്നാലെയാണ് അടിയന്തരമായി ഫണ്ട് ലഭ്യമാക്കാൻ കേന്ദ്രം തയ്യാറായത്.
സപ്ലൈകോയുടെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച് ഉയർന്നുവന്ന ആശങ്കകളെ തുടർന്ന് അടിയന്തര ഇടപെടൽ നടത്തുമെന്ന് മന്ത്രി അനൂപ് ജേക്കബ് നേരത്തെ ഉറപ്പുനൽകിയിരുന്നു. ഇതിന്റെ ഭാഗമായാണ് മന്ത്രിതല ചർച്ചകൾ നടന്നത്.
കൂടാതെ, വരും ദിവസങ്ങളിൽ കൂടുതൽ തുക അനുവദിക്കുന്ന കാര്യത്തിലും അനുകൂലമായ നടപടികളുണ്ടാകുമെന്ന് സൂചനയുണ്ട്. ഇതിന്റെ ഭാഗമായി 200 കോടി രൂപ കൂടി ഉടൻ അനുവദിക്കുമെന്ന് കേന്ദ്ര ഭക്ഷ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

