പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ചിത്രം സാമൂഹ്യമാധ്യമത്തിൽ പങ്കുവെച്ചതുമായി ബന്ധപ്പെട്ട് ചലച്ചിത്ര താരം വിനായകനെതിരെ പൊലീസ് കേസെടുത്തു. മാവേലിക്കര പൊലീസാണ് ഇതുമായി ബന്ധപ്പെട്ട
നിയമനടപടികൾ സ്വീകരിച്ചിരിക്കുന്നത്. ജൂലൈ മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
മുംബൈയിൽ ജോലി ചെയ്യുന്ന തഴക്കര സ്വദേശിയായ വ്യക്തി നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രായപൂർത്തിയാകാത്ത തന്റെ മകളുടെ ചിത്രം നടൻ ഫെയ്സ്ബുക്കിൽ പ്രചരിപ്പിച്ചു എന്ന് കാണിച്ചാണ് പരാതിക്കാരൻ നിയമനടപടികൾ തേടിയത്.
ഇക്കാര്യം ചൂണ്ടിക്കാട്ടി പരാതിക്കാരൻ ബാലാവകാശ കമ്മിഷനെ സമീപിക്കുകയുണ്ടായി. തുടർന്ന് ആലപ്പുഴയിൽ നടന്ന ബാലാവകാശ കമ്മിഷൻ സിറ്റിംഗിനിടെയാണ്, നടനെതിരെ കേസെടുക്കാൻ കമ്മിഷൻ പൊലീസിന് കർശന നിർദേശം നൽകിയത്.
ഇതിന്റെ അടിസ്ഥാനത്തിൽ മാവേലിക്കര പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർ അന്വേഷണങ്ങൾ ആരംഭിക്കുകയും ചെയ്തു. സ്ത്രീത്വത്തെ അപമാനിച്ചതടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

