തിരുവനന്തപുരം നഗരത്തിന്റെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ നിർണ്ണായകമായ നേട്ടം കൈവരിച്ചതായി അലയൻസ് ഗ്രൂപ്പ് അധികൃതർ അറിയിച്ചു. കഴിഞ്ഞ നാല് വർഷത്തിനിടെ നഗരത്തിലെ വിവിധ ജലാശയങ്ങളിൽ നിന്ന് ഏകദേശം 1,000 ടണ്ണിലധികം പ്ലാസ്റ്റിക് മാലിന്യങ്ങളാണ് നീക്കം ചെയ്തത്.
ശേഖരിക്കപ്പെട്ട ഈ മാലിന്യങ്ങൾ ഏകദേശം 5 കോടി പ്ലാസ്റ്റിക് കുപ്പികളുടെ വ്യാപ്തിക്ക് തുല്യമാണെന്ന് അധികൃതർ വ്യക്തമാക്കി.
അലയൻസ് സർവീസസ് ഇന്ത്യ, അലയൻസ് ടെക്നോളജി ഇന്ത്യ എന്നിവർ ചേർന്ന് തണൽ ട്രസ്റ്റ്, സുസ്തേര ഫൗണ്ടേഷൻ എന്നീ സന്നദ്ധ സംഘടനകളുമായി സഹകരിച്ചാണ് ഈ മാലിന്യ നിർമ്മാർജ്ജന പദ്ധതിക്ക് നേതൃത്വം നൽകുന്നത്. നഗരത്തിലെ 15 പ്രധാനപ്പെട്ട
കേന്ദ്രങ്ങളിൽ ഈ പദ്ധതിയുടെ ഭാഗമായി ദിവസവും ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. തമ്പാനൂർ തോട്, ഉള്ളൂർ തോട്, പട്ടം തോട്, തെക്കിനക്കര കനാൽ, ആമയിഴഞ്ചാൻ തോട്, കരമനയാർ, കിള്ളിയാർ, കരിയിൽ തോട്, തെറ്റിയാർ കനാൽ തുടങ്ങിയ പ്രദേശങ്ങൾ ഇതിൽ ഉൾപ്പെടുന്നു.
പദ്ധതിയുടെ ഭാഗമായി നടന്ന ചടങ്ങിൽ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്തു. മന്ത്രിമാരായ പി.കെ.കുഞ്ഞാലിക്കുട്ടി, മോൻസ് ജോസഫ്, കെ.എം.ഷാജി, മേയർ വി.വി.രാജേഷ്, വി.മുരളീധരൻ എംഎൽഎ, അലയൻസ് സർവീസസ് ഇന്ത്യ എംഡി ജിസൺ ജോൺ, അലയൻസ് ടെക്നോളജി ഇന്ത്യ ബ്രാഞ്ച് ഹെഡ് ജയന്ത് തുൽസിയാനി എന്നിവർ പ്രസംഗിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

