കാഫിർ സ്ക്രീൻഷോട്ട് വിവാദവുമായി ബന്ധപ്പെട്ട കേസിൽ ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണൻ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റി.
കേസ് ഈ മാസം പതിമൂന്നിലേക്ക് ആണ് മാറ്റിവെച്ചിരിക്കുന്നത്. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് ഹർജിയിൽ വാദം കേൾക്കുന്നത്.
ഈ കേസിൽ തന്നെ പ്രതിയാക്കാൻ സാധ്യതയുണ്ടെന്ന നിയമോപദേശത്തെയും വിലയിരുത്തലുകളെയും തുടർന്നാണ് റിബേഷ് രാമകൃഷ്ണൻ മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചത്. നേരത്തെ, ഈ വിഷയത്തിൽ നിയോഗിക്കപ്പെട്ട
പ്രത്യേക അന്വേഷണ സംഘം ഇദ്ദേഹത്തെ പലതവണ ചോദ്യം ചെയ്തിരുന്നു. സിപിഐഎം അനുകൂല വാട്സാപ്പ് ഗ്രൂപ്പായ വടകര സ്ക്വാഡിൽ നിന്നാണ് വിവാദപരമായ ഈ സ്ക്രീൻഷോട്ട് ആദ്യം പ്രചരിച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രാഥമിക കണ്ടെത്തൽ.
ഇതുമായി ബന്ധപ്പെട്ട് അന്വേഷണം തുടരുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

