കൊൽക്കത്തയിൽ നടന്ന പ്രതിഷേധ റാലിക്കിടെ തൃണമൂൽ കോൺഗ്രസ് നേതാവും മുൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി പാർട്ടി പ്രവർത്തകനെ കൈയേറ്റം ചെയ്ത സംഭവം വിവാദമാകുന്നു. ജൂലൈ 8, 2026-ന് കാളിഘട്ടിലുള്ള മമത ബാനർജിയുടെ വസതിക്ക് സമീപമാണ് നാടകീയമായ രംഗങ്ങൾ അരങ്ങേറിയത്.
ബരുയിപൂർ ബലാൽസംഗ കൊലപാതക കേസിൽ പ്രതിഷേധിച്ച് പാർട്ടി സംഘടിപ്പിച്ച റാലിക്കിടെയാണ് സംഭവം. റാലിയിൽ പങ്കെടുത്ത പ്രവർത്തകർക്കിടയിൽ സംഘർഷം ഉണ്ടാവുകയും ടിഎംസി – ബിജെപി പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടുകയും ചെയ്തിരുന്നു.
ഇതിൽ നിരവധി പ്രവർത്തകർക്കും നേതാക്കൾക്കും പരിക്കേറ്റതായി പാർട്ടി വൃത്തങ്ങൾ സ്ഥിരീകരിച്ചു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റാനായി വാഹനങ്ങൾക്ക് വഴി ഒരുക്കുന്നതിനിടെയാണ് മമത ബാനർജി അക്രമാസക്തയായത്.
വസതിക്ക് പുറത്ത് തടിച്ചു കൂടിയ പ്രവർത്തകരെ തള്ളി മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് വഴി മാറാൻ ആവശ്യപ്പെട്ട് ഒരു പ്രവർത്തകന്റെ മുഖത്ത് മമത ബാനർജി അടിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇതിനകം പുറത്തുവന്നിട്ടുണ്ട്.
പരിക്കേറ്റവരെ ആശുപത്രികളിലേക്ക് കൊണ്ടുപോകാൻ വാഹനങ്ങൾ ക്രമീകരിക്കുന്നതും തിരക്ക് നിയന്ത്രിക്കാൻ ശ്രമിക്കുന്നതുമായ ദൃശ്യങ്ങളും ഇതിൽ വ്യക്തമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

