മേപ്പാടിയിൽ പ്രവർത്തിക്കുന്ന ഗവ. പോളിടെക്നിക് കോളജിലെ ദുരിതാശ്വാസ ക്യാംപിൽ കഴിയുന്ന കണ്ണൻ എന്ന വ്യക്തിയുടെ ദുരവസ്ഥയാണ് ഇപ്പോൾ ചർച്ചയാകുന്നത്.
കള്ളാടിയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ അദ്ദേഹത്തിന്റെ ഉപജീവനമാർഗ്ഗമായ ജീപ്പ് പൂർണ്ണമായും മണ്ണിനടിയിലായി. “രണ്ടുവർഷം മുൻപ് ഞങ്ങളും ഇതുപോലെ പാചകം ചെയ്തതാ.
അന്നു ചൂരൽമലയിൽ ഉണ്ടായിരുന്നവരുടെ അവസ്ഥ ഇപ്പോൾ ഞങ്ങൾക്കും…” ക്യാംപിലെ പാചകപ്പുരയിലേക്ക് നോക്കി കണ്ണൻ വേദനയോടെ ഓർക്കുന്നു. ആറു മാസം മുൻപ് വാങ്ങിയ ജീപ്പിനായി അഞ്ചു ലക്ഷത്തോളം രൂപയുടെ ബാധ്യത നിലനിൽക്കുന്നുണ്ട്.
തുരങ്കനിർമ്മാണ പ്രവർത്തനങ്ങൾക്കായി വാടകയ്ക്ക് നൽകിയിരുന്ന ജീപ്പിലൂടെ ലഭിച്ചിരുന്ന 40,000 രൂപയിൽ പകുതിയും വായ്പാ തിരിച്ചടവിനായി മാറ്റിവെക്കുകയായിരുന്നു പതിവ്. ഇൻഷുറൻസ് കമ്പനി അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും, ഇന്നലെ ക്യാംപിലെത്തുമെന്ന് അറിയിച്ചിരുന്ന ഉദ്യോഗസ്ഥർ ആരും എത്തിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
കൂടാതെ, 900 കണ്ടിയിൽ ടൂറിസം ആവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്ന മറ്റൊരു ജീപ്പിൽ നിന്നും വിനോദസഞ്ചാര സീസണുകളിൽ മാത്രമാണ് വരുമാനം ലഭിക്കാറുള്ളത്. മീനാക്ഷി എസ്റ്റേറ്റിലെ അരണമല ഊരിലെ താമസക്കാരാണ് കണ്ണനും കുടുംബവും.
തുരങ്കപാത നിർമ്മാണത്തിന്റെ ഭാഗമായി നടക്കുന്ന പ്രവർത്തനങ്ങളിൽ അശാസ്ത്രീയതയുണ്ടെന്ന് പദ്ധതി തുടക്കത്തിൽ തന്നെ നാട്ടുകാർ ആശങ്ക പ്രകടിപ്പിച്ചിരുന്നു. നിലവിൽ പദ്ധതി പ്രദേശത്ത് കൂട്ടിയിട്ടിരിക്കുന്ന മൺകൂനകൾ വരും ദിവസങ്ങളിൽ കൂടുതൽ മണ്ണിടിച്ചിലിന് കാരണമാകുമോ എന്ന ഭീതിയിലാണ് ഇവർ.
“പദ്ധതി പ്രദേശത്തു ഇനിയും നിർമാണത്തിനായി മൺകൂനകൾ കൂട്ടിയിട്ടിട്ടുണ്ടെന്നും ഇനിയും ഒരു മണ്ണിടിച്ചിൽ ഉണ്ടായാൽ പ്രദേശത്ത് ഭീകരമായ നാശനഷ്ടം സംഭവിക്കുമെന്നാണ് ഇവർ പറയുന്നത്.” അരണമലൈയിലെ തങ്ങളുടെ വാസസ്ഥലത്തേക്ക് തിരികെ പോകാൻ വലിയ ഭയമാണ് കുടുംബത്തിനുള്ളത്. തുരങ്കപാതയ്ക്കായി പാറകൾ പൊട്ടിച്ചപ്പോൾ വീടുകൾക്ക് ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടതായും, ആ ഭീതിയിലാണ് തങ്ങൾ കഴിഞ്ഞിരുന്നതെന്നും കണ്ണൻ കൂട്ടിച്ചേർക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

