കൊച്ചിയിലെ കോറോ ഹെൽത്ത് കമ്പനിയിൽ തുടരുന്ന കൂട്ടപ്പിരിച്ചുവിടൽ നടപടികൾ പ്രതിസന്ധിയിൽ. കമ്പനി മാനേജ്മെന്റ് സ്വീകരിച്ചിരിക്കുന്ന നിലപാടുകളിൽ മാറ്റമില്ലാത്ത സാഹചര്യത്തിൽ ജീവനക്കാർ ശക്തമായ പ്രതിഷേധത്തിലാണ്.
തങ്ങളുമായി ഉണ്ടാക്കിയ ധാരണകൾ ലംഘിക്കപ്പെട്ടുവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ നിയമനടപടികൾ സ്വീകരിക്കാനാണ് ജീവനക്കാരുടെ തീരുമാനം. പ്രശ്നപരിഹാരത്തിനായി വെള്ളിയാഴ്ച നടത്താൻ നിശ്ചയിച്ചിരിക്കുന്ന ചർച്ചയിൽ മാനേജ്മെന്റ് സഹകരിച്ചില്ലെങ്കിൽ സർക്കാർ കർശനമായ നിയമനടപടികളിലേക്ക് നീങ്ങും.
ഇതിനിടയിൽ, പിരിച്ചുവിടൽ നടപടിക്കെതിരെ സിഐടിയു ഇന്ന് കമ്പനിയിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുന്നുണ്ട്. തങ്ങളുടെ തീരുമാനം പുതിയ ലേബർ കോഡ് അടിസ്ഥാനമാക്കിയാണെന്നാണ് കോറോ ഹെൽത്ത് അധികൃതരുടെ വാദം.
എന്നാൽ, ഈ ലേബർ കോഡ് കേരളത്തിൽ ഇതുവരെ നടപ്പാക്കിയിട്ടില്ലെന്ന് സർക്കാർ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടുണ്ട്. ചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹരിച്ച് കമ്പനിയുടെ പ്രവർത്തനം സംസ്ഥാനത്ത് തുടരാൻ അവസരമൊരുക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം.
എന്നാൽ, കേരളത്തിലെ പ്രവർത്തനം പൂർണ്ണമായും അവസാനിപ്പിക്കുമെന്ന നിലപാടിലാണ് കമ്പനി മാനേജ്മെന്റ് ഇപ്പോഴും ഉറച്ചുനിൽക്കുന്നത്. ഈ നീക്കം യാഥാർത്ഥ്യമായാൽ എണ്ണൂറിലധികം ജീവനക്കാർക്ക് തൊഴിൽ നഷ്ടപ്പെടും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

