ഗൾഫ് മേഖലയിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി നടന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ, ഇറാനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരണവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. മേഖലയിൽ നിലനിന്നിരുന്ന വെടിനിർത്തൽ കരാർ അവസാനിച്ചതായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അദ്ദേഹം ഇത്തരമൊരു മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ഇറാന്റെ ഭാഗത്തുനിന്നുണ്ടായ പ്രകോപനപരമായ നടപടികളിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ ട്രംപ്, തിരിച്ചടി നേരിടാൻ തയ്യാറായിരിക്കാൻ രാജ്യത്തിന് നിർദ്ദേശം നൽകി. വിഷയത്തിൽ ഔദ്യോഗികമായി പ്രതികരിക്കവെ അദ്ദേഹം വ്യക്തമാക്കിയത് ഇങ്ങനെയാണ്: “കഴിഞ്ഞ രാത്രി ഞങ്ങൾ അവർക്ക് തിരിച്ചടി നൽകി.
വളരെ ശക്തമായ തിരിച്ചടി. ഞാനവർക്ക് ചെറിയൊരു മുന്നറിയിപ്പ് നൽകുകയാണ്.
ഇന്ന് രാത്രി ഞങ്ങൾ അവർക്ക് ശക്തമായ തിരിച്ചടി നൽകാൻ പോകുന്നു,” മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ അതീവ ഗുരുതരമായി തുടരുന്നതിനിടെയാണ് അമേരിക്കൻ പ്രസിഡന്റിന്റെ ഈ പ്രഖ്യാപനം വന്നിരിക്കുന്നത്. ഇറാന്റെ സൈനിക കേന്ദ്രങ്ങൾക്കും തന്ത്രപ്രധാനമായ ഇടങ്ങൾക്കും നേരെ അമേരിക്കൻ സൈന്യം ശക്തമായ പ്രത്യാക്രമണത്തിന് ഒരുങ്ങുകയാണെന്ന സൂചനയാണ് പുറത്തുവരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

