ദില്ലിയിൽ നിന്ന് കാണാതായ മലയാളി പെൺകുട്ടിയെ സുരക്ഷിതയായി കണ്ടെത്തി. ഓഖ്ലയിലെ ഒരു പള്ളിയിൽ നിന്നാണ് വിദ്യാർഥിനിയെ കണ്ടെത്തിയത്.
അവിടെയുണ്ടായിരുന്ന ഒരു മലയാളി കുടുംബമാണ് പെൺകുട്ടിയെ തിരിച്ചറിഞ്ഞ് വിവരം അധികൃതരെ അറിയിച്ചത്. തുടർന്ന് ഇവരെ ജാമിയ നഗർ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.
ജാമിയ മില്ലിയ സർവകലാശാലയിലെ എം.എ ഇന്റർനാഷണൽ റിലേഷൻസ് വിദ്യാർഥിനിയാണ് ഇവർ. ഇന്നലെ രാത്രി 11:30 ഓടെയാണ് ഓഖ്ലയിൽ വെച്ച് പെൺകുട്ടിയെ കാണാതായത്.
താൻ താമസിക്കുന്ന മുറിയിൽ ഫോൺ ഉപേക്ഷിച്ച ശേഷമാണ് വിദ്യാർഥിനി പുറത്തേക്ക് പോയതെന്ന് പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് നേരത്തെ തന്നെ പരിശോധനകൾ ആരംഭിച്ചിരുന്നു.
വിദ്യാർഥിനിയെ കണ്ടെത്തിയ വിവരം ലഭിച്ചതോടെ ബന്ധുക്കൾ തിരുവനന്തപുരത്ത് നിന്നും ഇന്ന് രാത്രിയോടെ ദില്ലിയിലെത്തും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

