സ്മാർട്ട് ഗ്ലാസുകളുടെ ഉപയോഗവുമായി ബന്ധപ്പെട്ട് ഉയർന്നു വരുന്ന സ്വകാര്യതയുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കുന്നതിനായി പുതിയ സുരക്ഷാ മാനദണ്ഡങ്ങളുമായി മെറ്റ രംഗത്ത്.
സ്മാർട്ട് ഗ്ലാസുകളിലെ ക്യാമറ പ്രവർത്തനത്തെ സൂചിപ്പിക്കുന്ന പ്രൈവസി എൽ.ഇ.ഡി ലൈറ്റുകളിൽ കൃത്രിമം കാണിക്കുകയോ അവ നശിപ്പിക്കുകയോ ചെയ്താൽ, ഉടൻ തന്നെ ക്യാമറയുടെ പ്രവർത്തനം തടസ്സപ്പെടുത്തുന്ന രീതിയിലുള്ള അപ്ഡേറ്റാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. ഗ്ലാസുകളിലെ ലൈറ്റുകൾ മനഃപൂർവ്വം നീക്കം ചെയ്യുന്ന മോഡറുകളുടെ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് ഇത്തരമൊരു സുരക്ഷാ നടപടിയിലേക്ക് കമ്പനി കടന്നത്.
ഇത്തരം നിയമവിരുദ്ധ സേവനങ്ങൾ പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങളും പോസ്റ്റുകളും ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ പ്ലാറ്റ്ഫോമുകളിൽ നിന്ന് നീക്കം ചെയ്യുന്നതിനുള്ള കർശന നടപടികൾ സ്വീകരിച്ചുവരികയാണെന്ന് മെറ്റ അറിയിച്ചു. ഇക്കാര്യത്തിൽ മെറ്റ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവന ഇങ്ങനെയാണ്: “In addition to disabling the camera on devices when tampering is detected, we work across Meta to remove ads, posts, and Marketplace listings that advertise these kinds of tampering services and we will take action, up to banning accounts that do this.
We also take legal action against people or businesses that sell services designed for tampering with the capture LED — both on and off our own platforms.” സ്മാർട്ട് ഗ്ലാസുകളുടെ വ്യാപനം വർദ്ധിച്ചതോടെയാണ് സ്വകാര്യതയുമായി ബന്ധപ്പെട്ട ആശങ്കകളും ശക്തമായത്.
ഈ ഉൽപ്പന്നത്തെക്കുറിച്ച് മെറ്റ നൽകുന്ന വിശദീകരണം ഇപ്രകാരമാണ്: “This is one of the fastest-growing consumer products of our lifetimes.” സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്കും സ്മാർട്ട് ഗ്ലാസുകൾ ഉപയോഗിക്കപ്പെടുന്നു എന്നത് ഗൗരവകരമായ വിഷയമാണ്. സമ്മതമില്ലാതെ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുന്നതുൾപ്പെടെയുള്ള സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.
അടുത്തിടെ പ്രമുഖ ഫാഷൻ സ്റ്റൈലിസ്റ്റ് ഗാബിയേല കരേഫ-ജോൺസൺ നേരിട്ട ദുരനുഭവം ഇത്തരത്തിൽ സ്മാർട്ട് ഗ്ലാസുകളുടെ ദുരുപയോഗം വെളിപ്പെടുത്തുന്നതായിരുന്നു.
കൈലി ജെന്നറുമായുള്ള സഹകരണത്തിലൂടെ സ്മാർട്ട് ഗ്ലാസുകൾ സ്ത്രീകളിലേക്ക് എത്തിക്കാനുള്ള മെറ്റയുടെ ശ്രമങ്ങളും വലിയ വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ട്. റേ-ബാൻ, ഓക്ക്ലി തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുമായി ചേർന്ന് രൂപകൽപ്പന ചെയ്യുന്ന ഗ്ലാസുകൾ സാധാരണ കണ്ണടകളിൽ നിന്ന് തിരിച്ചറിയാൻ പ്രയാസമാണ് എന്നതും സ്വകാര്യതയെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിപ്പിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

