തിരുവനന്തപുരത്തെ രണ്ടാമത്തെ സർക്കാർ മെഡിക്കൽ കോളജിന് മുൻ മുഖ്യമന്ത്രി കെ.കരുണാകരന്റെ പേര് നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. കെ.കരുണാകരൻ മെമ്മോറിയൽ മെഡിക്കൽ കോളജ് എന്ന പേരിലായിരിക്കും ഇനി ഈ സ്ഥാപനം അറിയപ്പെടുക.
ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് സർക്കാർ പുറത്തിറക്കിയിട്ടുണ്ട്. സംസ്ഥാന തലസ്ഥാനത്തെ നിലവിലുള്ള തിരുവനന്തപുരം ജനറൽ ആശുപത്രി, തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി എന്നിവയെ സംയോജിപ്പിച്ചുകൊണ്ടാണ് പുതിയ മെഡിക്കൽ കോളജ് പ്രവർത്തനസജ്ജമാക്കുന്നത്.
ഈ മെഡിക്കൽ കോളജിന്റെ പ്രവർത്തനാനുമതിക്കായി കേരള സർക്കാർ നേരത്തെ കേന്ദ്ര സർക്കാരിനെ സമീപിച്ചിരുന്നു. എത്രയും വേഗത്തിൽ സ്ഥാപനത്തിന് ആവശ്യമായ അംഗീകാരം ലഭ്യമാക്കണമെന്നും, നടപ്പിലാകുന്ന അധ്യയന വർഷം തന്നെ പ്രവേശനം ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും ആരോഗ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

