നടിമാരായ ശ്വേതാ മേനോൻ, ലക്ഷ്മി പ്രിയ എന്നിവർക്കെതിരെ നടി അൻസിബ നൽകിയ പരാതിയിൽ കേസെടുക്കാൻ സാധിക്കില്ലെന്ന് പോലീസ് വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് പാലാരിവട്ടം പോലീസ് അൻസിബയ്ക്ക് ഔദ്യോഗിക മറുപടി നൽകി.
ലക്ഷ്മി പ്രിയ നൽകിയ അഭിമുഖം ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിച്ചതായും, നിലവിൽ നിയമനടപടികൾ സ്വീകരിക്കാവുന്ന തരത്തിലുള്ള കുറ്റകൃത്യങ്ങൾ ഇതിൽ കണ്ടെത്താനായിട്ടില്ലെന്നും പോലീസ് അറിയിച്ചു. വിഷയത്തിൽ തുടർനടപടികൾ ആവശ്യമെങ്കിൽ പരാതിക്കാരിക്ക് കോടതിയെ സമീപിക്കാവുന്നതാണെന്നും പോലീസ് മറുപടിയിൽ നിർദ്ദേശിച്ചിട്ടുണ്ട്.
യൂട്യൂബ് ചാനലുകളിലൂടെ തനിക്കെതിരെ അശ്ലീലവും വ്യാജവുമായ പ്രചാരണങ്ങൾ നടത്തിയെന്നാണ് അൻസിബയുടെ പരാതിയിലെ പ്രധാന ആരോപണം. തന്നെ വ്യക്തിഹത്യ ചെയ്യുക എന്ന ലക്ഷ്യത്തോടെ ഇവർ ഗൂഢാലോചന നടത്തിയെന്നും പരാതിയിൽ പറയുന്നു.
സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോകളിലെ പരാമർശങ്ങൾ അശ്ലീലച്ചുവയുള്ളതാണെന്നും അൻസിബ ആരോപിച്ചിരുന്നു. ഈ പരാതിയിന്മേൽ നടത്തിയ പ്രാഥമിക പരിശോധനയ്ക്ക് ശേഷമാണ് പോലീസ് നിലപാട് വ്യക്തമാക്കിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

