ഓണക്കാലത്ത് വർധിച്ചുവരുന്ന യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് കൂടുതൽ പ്രത്യേക ട്രെയിൻ സർവീസുകൾ നടത്താൻ റെയിൽവേ തീരുമാനിച്ചു. മംഗലാപുരം – ചെന്നൈ എഗ്മൂർ, ചെന്നൈ സെൻട്രൽ – കൊല്ലം, തിരുവനന്തപുരം സെൻട്രൽ – താംബരം എന്നീ റൂട്ടുകളിലായാണ് പ്രതിവാര സ്പെഷ്യൽ സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്.
ഈ ട്രെയിനുകളിലേക്കുള്ള അഡ്വാൻസ് റിസർവേഷൻ നാളെ രാവിലെ 8 മണിക്ക് ആരംഭിക്കും. മംഗലാപുരം – ചെന്നൈ എഗ്മൂർ സ്പെഷ്യൽ (06126/06125) ട്രെയിൻ നമ്പർ 06126: ജൂലൈ 13, 20, 27, ഓഗസ്റ്റ് 03, 10, 17, 24, 31 എന്നീ തീയതികളിൽ (തിങ്കളാഴ്ചകളിൽ) വൈകുന്നേരം 4 മണിക്ക് മംഗലാപുരം സെൻട്രലിൽ നിന്ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 10.55-ന് ചെന്നൈ എഗ്മൂറിൽ എത്തിച്ചേരും.
ആകെ 8 സർവീസുകളാണുള്ളത്. ട്രെയിൻ നമ്പർ 06125: ജൂലൈ 14, 21, 28, ഓഗസ്റ്റ് 04, 11, 18, 25, സെപ്റ്റംബർ 01 എന്നീ തീയതികളിൽ (ചൊവ്വാഴ്ചകളിൽ) ഉച്ചയ്ക്ക് 2 മണിക്ക് ചെന്നൈ എഗ്മൂറിൽ നിന്ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 08.40-ന് മംഗലാപുരം സെൻട്രലിൽ എത്തിച്ചേരും.
സ്റ്റോപ്പുകൾ: കാസർഗോഡ്, കാഞ്ഞങ്ങാട്, പയ്യന്നൂർ, കണ്ണൂർ, തലശ്ശേരി, വടകര, കോഴിക്കോട്, തിരൂർ, ഷൊർണൂർ, പാലക്കാട്, പോടനൂർ, തിരുപ്പൂർ, ഈറോഡ്, സേലം, ജോലാർപേട്ടൈ, കാട്പാടി, അരക്കോണം, പെരമ്പൂർ. കോച്ചുകൾ: എസി ടൂ ടയർ – 2, എസി ത്രീ ടയർ – 8, സ്ലീപ്പർ ക്ലാസ് – 6, ജനറൽ സെക്കൻഡ് ക്ലാസ് – 4, ഭിന്നശേഷി സൗഹൃദ സെക്കൻഡ് ക്ലാസ് കോച്ച് – 1, ലഗേജ് കം ബ്രേക്ക് വാൻ – 1.
ചെന്നൈ സെൻട്രൽ – കൊല്ലം പ്രതിവാര എക്സ്പ്രസ് സ്പെഷ്യൽ (06119/06120) ട്രെയിൻ നമ്പർ 06119: ഓഗസ്റ്റ് 12, 19, 26, സെപ്റ്റംബർ 02 എന്നീ തീയതികളിൽ (ബുധനാഴ്ചകളിൽ) ഉച്ചയ്ക്ക് 3.10-ന് ചെന്നൈ സെൻട്രലിൽ നിന്ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 07.20-ന് കൊല്ലത്ത് എത്തിച്ചേരും. ട്രെയിൻ നമ്പർ 06120: ഓഗസ്റ്റ് 13, 20, 27, സെപ്റ്റംബർ 03 എന്നീ തീയതികളിൽ (വ്യാഴാഴ്ചകളിൽ) രാവിലെ 10.40-ന് കൊല്ലത്ത് നിന്ന് പുറപ്പെട്ട് പിറ്റേദിവസം പുലർച്ചെ 03.30-ന് ചെന്നൈ സെൻട്രലിൽ എത്തിച്ചേരും.
സ്റ്റോപ്പുകൾ: പെരമ്പൂർ, അരക്കോണം, കാട്പാടി, ജോലാർപേട്ടൈ, സേലം, ഈറോഡ്, തിരുപ്പൂർ, പോടനൂർ, പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം. കോച്ചുകൾ: എസി ത്രീ ടയർ ഇക്കോണമി കോച്ചുകൾ – 16, ലഗേജ് കം ബ്രേക്ക് വാൻ – 2.
തിരുവനന്തപുരം സെൻട്രൽ – താംബരം സ്പെഷ്യൽ (06110/06109) ട്രെയിൻ നമ്പർ 06110: ഓഗസ്റ്റ് 12, 19, 26, സെപ്റ്റംബർ 02 എന്നീ തീയതികളിൽ (ബുധനാഴ്ചകളിൽ) ഉച്ചയ്ക്ക് 3.45-ന് തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 10.00-ന് താംബരത്ത് എത്തിച്ചേരും. ട്രെയിൻ നമ്പർ 06109: ഓഗസ്റ്റ് 13, 20, 27, സെപ്റ്റംബർ 03 എന്നീ തീയതികളിൽ (വ്യാഴാഴ്ചകളിൽ) ഉച്ചയ്ക്ക് 14.00-ന് താംബരത്ത് നിന്ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 07.15-ന് തിരുവനന്തപുരം സെൻട്രലിൽ എത്തിച്ചേരും.
സ്റ്റോപ്പുകൾ: വർക്കല, കൊല്ലം, കൊട്ടാരക്കര, ആവണീശ്വരം, പുനലൂർ, ചെങ്കോട്ട, തെങ്കാശി, കടയനല്ലൂർ, ശങ്കരൻകോവിൽ, രാജപാളയം, ശ്രീവില്ലിപുത്തൂർ, ശിവകാശി, വിരുതുനഗർ, മധുര, കൊടൈക്കനാൽ റോഡ്, ദിണ്ടിഗൽ, തിരുച്ചിറപ്പള്ളി, ശ്രീരംഗം, അരിയലൂർ, വൃദ്ധാചലം, വിഴുപ്പുറം, മേൽമരുതൂർ, ചെങ്കൽപട്ട്. കോച്ചുകൾ: എസി ടൂ ടയർ – 2, എസി ത്രീ ടയർ – 4, എസി ത്രീ ടയർ ഇക്കോണമി – 4, സ്ലീപ്പർ ക്ലാസ് – 6, ജനറൽ സെക്കൻഡ് ക്ലാസ് – 4, ലഗേജ് കം ബ്രേക്ക് വാൻ – 2.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

