ശാസ്താംകോട്ട മുതുപിലാക്കാട് പടിഞ്ഞാറ് ഭാഗത്ത് പ്രവർത്തിക്കുന്ന കലാ സദനം എന്ന വീട്ടിൽ വൻ മോഷണം. പൂട്ടിക്കിടന്ന വീടിന്റെ മുൻവാതിൽ തകർത്ത് അകത്തുകയറിയ മോഷ്ടാക്കൾ അഞ്ച് പവൻ സ്വർണാഭരണങ്ങളും അറുപതിനായിരം രൂപയുമാണ് അപഹരിച്ചത്.
വീട്ടുടമസ്ഥയായ തങ്കമണിയമ്മ കഴിഞ്ഞ ഒരാഴ്ചയായി ചികിത്സയിലായതിനാൽ ആശുപത്രിയിലാണ്. ഇവരോടൊപ്പം താമസിക്കുന്ന സഹായിയാണ് വീടിന്റെ ദൈനംദിന കാര്യങ്ങൾ നോക്കിയിരുന്നത്.
പതിവുപോലെ എത്തിയ അയൽവാസികൾ വീടിന്റെ മുൻവാതിൽ തുറന്നുകിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് കവർച്ചാവിവരം പുറത്തറിയുന്നത്. അക്രമികൾ ആയുധം ഉപയോഗിച്ച് വാതിലിന്റെ പൂട്ട് തകർത്ത് അകത്തുകടന്ന ശേഷം തങ്കമണിയമ്മ ഉപയോഗിച്ചിരുന്ന മുറിയുടെ വാതിലും തകർക്കുകയായിരുന്നു.
വീടിനുള്ളിലുണ്ടായിരുന്ന സിസിടിവി ക്യാമറ സംവിധാനവും മോഷ്ടാക്കൾ കൊണ്ടുപോയിട്ടുണ്ട്. സമീപകാലത്തായി മൈനാഗപ്പള്ളി ഉദയാ ജംക്ഷൻ, കുന്നത്തൂർ ഐവർകാല, ശൂരനാട് വടക്ക് ആനയടി എന്നിവിടങ്ങളിലും സമാനമായ രീതിയിൽ വീട് കുത്തിത്തുറന്നുള്ള മോഷണശ്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
വിവരമറിഞ്ഞ് പൊലീസ് സംഘം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. അന്വേഷണം പുരോഗമിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

