മേപ്പാടിയിൽ ശക്തമായ മഴയെത്തുടർന്ന് ഉണ്ടായ മണ്ണിടിച്ചിലിൽ രക്ഷാപ്രവർത്തനത്തിനായി ആദ്യമെത്തിയ സംഘത്തിൽ ഉൾപ്പെട്ട എസ്ഐ സന്തോഷ് കുമാർ അനുഭവങ്ങൾ പങ്കുവെക്കുന്നു.
സംഭവം നടന്ന ദിവസം രാവിലെ 11.45-ന് മേപ്പാടി പൊലീസ് സ്റ്റേഷനിലേക്ക് കള്ളാടിയിൽ വൻ മണ്ണിടിച്ചിൽ ഉണ്ടായതായുള്ള വിവരം ലഭിക്കുന്നത്. വിവരമറിഞ്ഞ ഉടൻ തന്നെ സന്തോഷ് കുമാർ അടങ്ങുന്ന സംഘം സംഭവസ്ഥലത്തേക്ക് തിരിക്കുകയായിരുന്നു.
രക്ഷാപ്രവർത്തനത്തിനായി ദുരന്തമുഖത്ത് ആദ്യം എത്തിയത് തങ്ങളുടെ സംഘമാണെന്ന് അദ്ദേഹം വ്യക്തമാക്കി. സംഭവസ്ഥലത്തേക്കുള്ള യാത്രാമധ്യേ ദുരന്തത്തിന്റെ തീവ്രതയെക്കുറിച്ച് കൃത്യമായ ധാരണയുണ്ടായിരുന്നില്ലെന്ന് സന്തോഷ് കുമാർ ഓർക്കുന്നു.
‘കൂടെ വന്ന സംഘവുമായി, മണ്ണുമൂടിയ മീനാക്ഷി പാലത്തിന്റെ മുകളിലൂടെ ജീപ്പുമായി പോയി. മണ്ണുമൂടിയ പ്രദേശമാണു പിന്നീട് കണ്ടത്.
മണ്ണിൽ പൂണ്ട വാഹനങ്ങളും ക്ഷേത്രവും അനേകം കടകളും കണ്ട് വിറച്ചു പോയി.
ഉടൻ തന്നെ മണ്ണുമാന്തികളെത്തിച്ചു രക്ഷാപ്രവർത്തനം തുടങ്ങി. കല്ലുകളും മണ്ണും നീക്കിത്തുടങ്ങിയപ്പോഴാണു ദുരന്തത്തിന്റെ തീവ്രത മനസ്സിലായത്’ സന്തോഷ് കുമാർ പറഞ്ഞു.
രക്ഷാപ്രവർത്തനത്തിനിടെ അപ്രതീക്ഷിതമായി അപകടം സംഭവിക്കുകയും ചെയ്തു. മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്തോടെ തടസ്സങ്ങൾ നീക്കുന്നതിനിടയിൽ, ഒരു കമ്പി സന്തോഷ് കുമാറിന്റെ തലയുടെ പിൻഭാഗത്ത് ശക്തമായി ഇടിക്കുകയായിരുന്നു.
പരിക്കേറ്റതിനെത്തുടർന്ന് സഹപ്രവർത്തകർ അദ്ദേഹത്തെ ഉടനടി ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ശുശ്രൂഷകൾക്കും വിശ്രമത്തിനും ശേഷം അദ്ദേഹം ആശുപത്രിയിൽ നിന്ന് മടങ്ങി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

