ഹോർമുസ് കടലിടുക്കിൽ വാണിജ്യ കപ്പലുകൾക്ക് നേരെ നടന്ന ആക്രമണങ്ങൾക്ക് മറുപടിയായി ഇറാൻ കേന്ദ്രങ്ങളിൽ അമേരിക്കൻ സൈന്യം വ്യോമാക്രമണം നടത്തി. ബുധനാഴ്ച പുലർച്ചയോടെയാണ് അമേരിക്കൻ സെൻട്രൽ കമാൻഡ് ആക്രമണം ആരംഭിച്ചത്.
മേഖലയിലെ അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനും തങ്ങളുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനുമാണ് അടിയന്തിര സൈനിക നടപടിയെന്നാണ് യു.എസ് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ഹോർമുസ് കടലിടുക്ക് വഴി സഞ്ചരിച്ച മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ആക്രമണം നടന്നിരുന്നു.
ഇതിന് പിന്നിൽ ഇറാനാണെന്ന നിഗമനത്തിലാണ് യു.എസ് സൈനിക തിരിച്ചടിക്ക് മുതിർന്നത്. ഈ സംഭവത്തിന് പിന്നാലെ, ഇറാന്റെ എണ്ണ ഇറക്കുമതിക്ക് ഏർപ്പെടുത്തിയിരുന്ന ഉപരോധങ്ങളിൽ ഇളവ് നൽകിക്കൊണ്ട് കഴിഞ്ഞ മാസം ട്രഷറി വകുപ്പ് അനുവദിച്ചിരുന്ന 60 ദിവസത്തെ ലൈസൻസ് അമേരിക്ക റദ്ദാക്കിയിരുന്നു.
ഇറാന്റെ സൈനിക താവളങ്ങളും ആയുധ സംഭരണശാലകളും ലക്ഷ്യമിട്ടായിരുന്നു മിസൈൽ ആക്രമണങ്ങൾ എന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, അമേരിക്കയുടെ ഇത്തരം ഏകപക്ഷീയമായ സൈനിക നീക്കങ്ങൾ പശ്ചിമേഷ്യൻ മേഖലയിലെ സമാധാനാന്തരീക്ഷം തകർക്കുമെന്നും സാഹചര്യം കൂടുതൽ വഷളാക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

