മടക്കാവുന്ന ഫോണുകളുടെ (Foldable phones) ഡിസ്പ്ലേയിലുണ്ടാകുന്ന ‘ക്രീസ്’ അഥവാ മടക്ക് വീഴുന്ന പ്രശ്നം സാങ്കേതിക രംഗത്ത് വലിയ ചർച്ചയായിരുന്നു. എന്നാൽ ഈ പ്രശ്നത്തിന് ശാശ്വതമായ പരിഹാരവുമായി സാംസങ് എത്തുന്നുവെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
വരാനിരിക്കുന്ന Galaxy Z Fold 8 സീരീസ് മടക്കാവുന്ന ഫോണുകളുടെ വിപണിയിൽ പുതിയൊരു നാഴികക്കല്ലാകുമെന്നാണ് കണക്കുകൂട്ടൽ. പ്രമുഖ ടെക് ലീക്കറായ Ice Universe എക്സ് പ്ലാറ്റ്ഫോമിലൂടെ പങ്കുവെച്ച വിവരങ്ങൾ പ്രകാരം, “The Galaxy Z Fold 8 series has reached the top level in the industry, with a crease performance comparable to the OPPO Find N6.” എന്നാണ് വ്യക്തമാക്കുന്നത്.
OPPO Find N6 മോഡലുകളിൽ കാണപ്പെടുന്നതുപോലെ അതീവ വ്യക്തതയുള്ള ഡിസ്പ്ലേയായിരിക്കും പുതിയ ഫോണിലുമുണ്ടാവുക. ഈ മോഡലിനെക്കുറിച്ച് ആൻഡ്രോയിഡ് പോലീസിലെ Andy Boxall നേരത്തെ നടത്തിയ നിരീക്ഷണം ശ്രദ്ധേയമാണ്.
“Angle the phone in the light, and you can spot something, but you genuinely have to try to find it,” എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. പുതിയ ഹിഞ്ച് (Hinge) രൂപകൽപ്പനയാണ് ഡിസ്പ്ലേയിലെ ഈ വലിയ മാറ്റത്തിന് പിന്നിലെന്ന് Ice Universe വിശദീകരിക്കുന്നു.
“To further improve the crease, Samsung has made the folding and unfolding action more decisive,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “In other words, it is no longer as easy to hold at certain angles as before.” ഇത്തരത്തിൽ ഹിഞ്ച് ക്രമീകരണത്തിൽ മാറ്റം വരുത്തുന്നതിലൂടെ ഫോൺ പൂർണ്ണമായും പരന്ന ഡിസ്പ്ലേ അനുഭവം നൽകും.
ഡിസ്പ്ലേയുടെ ഉയരത്തിലെ വ്യത്യാസങ്ങൾ കണ്ടെത്തി അത് പരിഹരിക്കുന്ന സാങ്കേതികവിദ്യയായിരിക്കും ഇതിൽ ഉപയോഗിക്കുക എന്നാണ് സൂചന. കൂടാതെ, സ്ക്രീനിന്റെ ഉപരിതലത്തിൽ പ്രത്യേക പോളിമറുകളും ഓട്ടോ-സ്മൂത്തിംഗ് ഫ്ലെക്സ് ഗ്ലാസും ഉപയോഗിക്കുന്നതിലൂടെ ദീർഘകാലത്തേക്ക് സ്ക്രീൻ പരന്നതായി നിലനിർത്താൻ സാംസങ്ങിന് സാധിക്കും.
ഈ മാസം നടക്കാനിരിക്കുന്ന Galaxy Unpacked ഇവന്റിൽ ഫോണിന്റെ കൂടുതൽ ഔദ്യോഗിക വിവരങ്ങൾ പുറത്തുവരും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

