സംസ്ഥാനത്ത് ഉന്മൂലനം ചെയ്ത രോഗങ്ങൾ വീണ്ടും റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ അവയെ പ്രതിരോധിക്കാൻ കൂട്ടായ പരിശ്രമം അത്യാവശ്യമാണെന്ന് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു. ‘എന്റെ ക്ഷയരോഗ മുക്ത കേരളം’ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച 2025-ലെ മികച്ച ക്ഷയരോഗമുക്ത പഞ്ചായത്തുകൾക്കുള്ള പുരസ്കാര വിതരണച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ ആരോഗ്യമേഖല മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറെ സുസജ്ജമാണെന്നും, താഴെത്തലം വരെയുള്ള ഈ സംവിധാനങ്ങളുടെ പ്രയോജനം എല്ലാ വിഭാഗം ജനങ്ങളിലേക്കും എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും അദ്ദേഹം നിർദേശിച്ചു. ഹോട്ടലുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ കർശനമായ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ബന്ധപ്പെട്ടവർ ഉറപ്പുവരുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികൾക്കായി സംഘടിപ്പിച്ച ടി.ബി ബോധവൽക്കരണ പരിപാടിയുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടന്ന ചടങ്ങിൽ ഫ്രാൻസിസ് ജോർജ് എംപി മുഖ്യപ്രഭാഷണം നടത്തി.
നഗരസഭാ ചെയർമാൻ എം.പി.സന്തോഷ് കുമാർ സന്ദേശം നൽകി. കോട്ടയം ആർഡിഒ നിജു കുര്യൻ ‘ടി.ബി മുക്ത് സ്റ്റാറ്റസ് റിപ്പോർട്ട്’ പ്രകാശനം ചെയ്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പഞ്ചായത്തംഗം ആർ.ശ്രീകല, ഡിഎംഒ ഡോ. എൻ.പ്രിയ, കൗൺസിലർ എസ്.ഗോപകുമാർ, ജോയിന്റ് ഡയറക്ടർ ട്രീസ ജോസ്, ഡപ്യൂട്ടി ഡിഎംഒ ഡോ.
സി.ജെ.സിത്താര, ജില്ലാ ടി.ബി ഓഫിസർ ഡോ. ശ്രീജിത്ത് ബാബു, ഡോ.
ആശ, ജില്ലാ ഡപ്യൂട്ടി മാസ് മീഡിയാ ഓഫിസർ എസ്.സജീവ് തുടങ്ങിയവർ സംസാരിച്ചു. പുരസ്കാര ജേതാക്കൾ
ഗോൾഡ് വിഭാഗത്തിൽ ഞീഴൂർ, മണിമല, കറുകച്ചാൽ, കല്ലറ, അകലക്കുന്നം, തലപ്പലം പഞ്ചായത്തുകൾ അവാർഡിന് അർഹരായി.
സിൽവർ വിഭാഗത്തിൽ നീണ്ടൂർ, കുറിച്ചി, പൂഞ്ഞാർ തെക്കേക്കര, വെച്ചൂർ, തീക്കോയി, മറവൻതുരുത്ത്, കൂരോപ്പട, പനച്ചിക്കാട്, നെടുംകുന്നം പഞ്ചായത്തുകളും, വെങ്കല വിഭാഗത്തിൽ കടപ്ലാമറ്റം, തലയാഴം, ആർപ്പൂക്കര, ഉഴവൂർ, തലയോലപ്പറമ്പ്, കങ്ങഴ പഞ്ചായത്തുകളും പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

