ചെറിയനാട് പടനിലം തോമ്പിലേത്ത് സ്വദേശിയായ റെജിയുടെ കൃഷിയിടത്തിൽ കൗതുകമായി കൂറ്റൻ ചേന വളർന്നു നിൽക്കുന്നു. ഡ്രൈവറായ റെജി തന്റെ കൃഷിഭൂമിയിൽ നട്ടുവളർത്തിയ ചേനകളിൽ ഒന്നാണ് അസാധാരണ വലിപ്പത്തിൽ വളർന്നിരിക്കുന്നത്.
കഴിഞ്ഞ വർഷം കൃഷി ചെയ്ത ചേന വിളവെടുക്കാൻ വിട്ടുപോയത് പിന്നീട് മുളച്ചതാണ് ഇത്രയും വലിപ്പത്തിൽ വളർന്നതെന്നാണ് റെജിയുടെ നിഗമനം. ഈ വർഷം നട്ട
പുതിയ ചേനകൾക്കിടയിലാണ് ഭീമൻ ചേനയുടെ വളർച്ച ശ്രദ്ധയിൽപ്പെട്ടത്. നിലവിൽ ഈ ചേനയുടെ തണ്ടിന് മാത്രം അഞ്ചരയടി ഉയരവും ഗണ്യമായ വണ്ണവുമുണ്ട്.
ഏകദേശം പത്തടി വിസ്താരത്തിലാണ് ചെടി പന്തലിച്ചു നിൽക്കുന്നത്. “വിളവെടുക്കുമ്പോഴേ എത്ര ഭാരമുണ്ടെന്ന് പറയാനാകൂവെന്നും കഴിഞ്ഞ വർഷം 15 മുതൽ 20 കിലോഗ്രാം വരെ ഭാരമുള്ള ചേനയാണ് ഇവിടെ നിന്നും ലഭിച്ചതെന്നും റെജി പറഞ്ഞു.” ഓണക്കാലത്തെ വിളവെടുപ്പ് ലക്ഷ്യമാക്കി ഏത്തവാഴ, ചേമ്പ്, കപ്പ, കാച്ചിൽ, മഞ്ഞൾ, റംപുട്ടാൻ തുടങ്ങി വൈവിധ്യമാർന്ന കൃഷികൾ റെജിയുടെ പുരയിടത്തിൽ പരിപാലിക്കുന്നുണ്ട്.
വലിയൊരു കർഷകൻ കൂടിയായ ഇദ്ദേഹത്തിന്റെ കൃഷിയിടത്തിലെ ഈ കാഴ്ച ഇപ്പോൾ നാട്ടുകാർക്കിടയിൽ വലിയ ചർച്ചയായിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

