പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതിയായ മോൻസൻ മാവുങ്കൽ പൊലീസ് കസ്റ്റഡിയിലെടുത്ത് സൂക്ഷിച്ചിരുന്ന ആഡംബര വാഹനങ്ങൾ ലേലത്തിലൂടെ വിറ്റഴിച്ചു. പുനരുപയോഗിക്കാൻ അനുമതിയില്ലാത്തതിനാൽ ആക്രി സാധനങ്ങളായാണ് ഈ വാഹനങ്ങൾ കൈമാറ്റം ചെയ്തത്.
ചേർത്തല പൊലീസ് സ്റ്റേഷനിൽ നിന്ന് ആറ് ആഡംബര കാറുകളും ഒരു കാരവനുമാണ് ലേല നടപടികൾക്ക് ശേഷം നീക്കം ചെയ്തത്. ഒരു വർഷത്തോളമായി സർക്കാർ തലത്തിൽ നടന്നുവന്ന നിയമനടപടികളുടെ ഭാഗമായാണ് ഈ നടപടി.
ആലപ്പുഴ വലിയമരം മട്ടുപ്പാവിൽ എന്റർപ്രൈസസിന് വേണ്ടി ഷാനു ഭൂട്ടോയാണ് ലേലത്തിൽ പങ്കെടുത്തു വാഹനങ്ങൾ ഏറ്റെടുത്തത്. പ്രമുഖർ ഉപയോഗിച്ചിരുന്ന ആഡംബര വാഹനങ്ങൾ വാങ്ങി സ്വന്തം ആവശ്യങ്ങൾക്കും വാടകയ്ക്ക് നൽകുന്നതിനുമായി മോൻസൻ മാവുങ്കൽ ഉപയോഗിച്ചിരുന്നു.
മാവേലിക്കര സ്വദേശിയായ ഒരു വ്യവസായി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ 2020 ഓഗസ്റ്റ് മാസത്തിലാണ് ഈ വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഈ സംഭവത്തിന് പിന്നാലെയാണ് മോൻസന്റെ സാമ്പത്തിക തട്ടിപ്പുകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നതും തുടർന്ന് ഇയാൾ അറസ്റ്റിലായതും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

