പതിനാറാം ധനകാര്യ കമ്മിഷൻ ശുപാർശ പ്രകാരം, വരും അഞ്ച് വർഷത്തിനുള്ളിൽ കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ബേസിക് ഗ്രാന്റ് ഇനത്തിൽ ലഭിക്കുന്നത് 2647 കോടി രൂപയാണ്. തുകയുടെ വിതരണം സംബന്ധിച്ച കണക്കുകൾ കേന്ദ്ര സർക്കാർ പുറത്തുവിട്ടു.
ഇതനുസരിച്ച് 2026–27 സാമ്പത്തിക വർഷത്തിൽ 425 കോടി രൂപയും, 2027–28-ൽ 472 കോടി രൂപയും ലഭ്യമാകും. തുടർന്ന് 2028–29-ൽ 524 കോടി, 2029–30-ൽ 581 കോടി, 2030–31-ൽ 645 കോടി എന്നിങ്ങനെ ഓരോ വർഷവും ക്രമാനുഗതമായ വർധനയോടെ തുക അനുവദിക്കാനാണ് തീരുമാനം.
പഞ്ചായത്തിരാജ് മന്ത്രാലയം വിളിച്ചുചേർത്ത സംസ്ഥാന തദ്ദേശ മന്ത്രിമാരുടെ യോഗത്തിലാണ് ധനവിഹിതം സംബന്ധിച്ച വിശദാംശങ്ങൾ പങ്കുവെച്ചത്. കേരളത്തെ പ്രതിനിധീകരിച്ച് തദ്ദേശ മന്ത്രി കെ.എം.
ഷാജി യോഗത്തിൽ പങ്കെടുത്തു. ധനസഹായത്തിലെ വർധന
മുൻകാല ധനകാര്യ കമ്മിഷനുകളെ അപേക്ഷിച്ച് ഇത്തവണ ഗ്രാന്റ് വിഹിതത്തിൽ വലിയ വർധനവാണ് ഉണ്ടായിട്ടുള്ളത്.
പതിനഞ്ചാം ധനകാര്യ കമ്മിഷൻ ഗ്രാമീണ തദ്ദേശ സ്ഥാപനങ്ങൾക്കായി 2.37 ലക്ഷം കോടി രൂപ അനുവദിച്ച സ്ഥാനത്ത്, പതിനാറാം കമ്മിഷൻ റിപ്പോർട്ടിലൂടെ 4.35 ലക്ഷം കോടി രൂപയാണ് ശുപാർശ ചെയ്തിരിക്കുന്നത്. വിഹിതത്തിൽ 84 ശതമാനത്തിന്റെ വർധനയാണുണ്ടായിരിക്കുന്നത്.
ഗ്രാമീണ തദ്ദേശ സ്ഥാപനങ്ങൾക്കായി 4.35 ലക്ഷം കോടി രൂപയും മുനിസിപ്പൽ സ്ഥാപനങ്ങൾക്കായി 2.90 ലക്ഷം കോടി രൂപയും ഉൾപ്പെടെ ആകെ 7.91 ലക്ഷം കോടി രൂപയാണ് കമ്മിഷൻ വകയിരുത്തിയിരിക്കുന്നത്. ജനസംഖ്യാ അടിസ്ഥാനത്തിലെ ഘടന
സംസ്ഥാനത്തെ പഞ്ചായത്തുകളുടെ ശരാശരി ജനസംഖ്യ സംബന്ധിച്ച വിവരങ്ങളും യോഗത്തിൽ അവതരിപ്പിക്കപ്പെട്ടു.
കേരളത്തിലെ പഞ്ചായത്തുകളിലെ ശരാശരി ജനസംഖ്യ 18,567 ആണ്. ദേശീയ ശരാശരി 4,656 ആയിരിക്കുമ്പോഴാണ് കേരളം ഈ നിലവാരം പുലർത്തുന്നത്.
18,623 അംഗങ്ങളുള്ള പഞ്ചായത്തുകളുമായി പശ്ചിമ ബംഗാൾ മാത്രമാണ് ഈ പട്ടികയിൽ കേരളത്തിന് തൊട്ടുമുന്നിലുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

