തിരുവനന്തപുരം: താൻ പൊലീസിൽ സമർപ്പിക്കുന്ന പരാതികൾക്ക് നേരെ അധികൃതർ സ്വീകരിക്കുന്ന നിഷേധാത്മക സമീപനത്തിന് പിന്നിൽ ആസൂത്രിതമായ ഗൂഢാലോചനയുണ്ടെന്ന് നടി അൻസിബ ഹസൻ. നിയമപരമായ നീതിക്കായി ഇപ്പോൾ താൻ കോടതിയെയാണ് പൂർണ്ണമായി ആശ്രയിക്കുന്നതെന്നും അവർ വ്യക്തമാക്കി.
സംഘടനയായ അമ്മയിലെ നിലവിലെ പ്രതിസന്ധികളിൽ മുതിർന്ന താരങ്ങളായ മോഹൻലാൽ, മമ്മൂട്ടി എന്നിവർ മൗനം വെടിഞ്ഞ് വ്യക്തമായ നിലപാട് സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു. “അവർ തന്നെ നേരിട്ട് വന്ന് അവരുടെ നിലപാട് പറയേണ്ടതാണ്.
അവരുടെ നിലപാട് മറ്റുള്ളവർ പറയുന്നതിൽ കാര്യമില്ല. പൊതുസമൂഹം വിശ്വസിക്കണമെങ്കിൽ വ്യക്തികൾ നേരിട്ട് നിലപാട് വ്യക്തമാക്കണം.” എന്ന് അൻസിബ ഹസൻ അഭിപ്രായപ്പെട്ടു.
താരങ്ങൾ എന്തുകൊണ്ടാണ് വിഷയത്തിൽ മൗനം പാലിക്കുന്നതെന്ന് വ്യക്തമല്ലെന്നും, അനാവശ്യ പ്രസ്താവനകൾ ഒഴിവാക്കാനായിരിക്കാം അവർ അങ്ങനെ ചെയ്യുന്നതെന്നും അവർ കൂട്ടിച്ചേർത്തു. അമ്മയിൽ പവർ ഗ്രൂപ്പ് ഉണ്ടെന്ന നടി ശ്വേതാ മേനോന്റെ വെളിപ്പെടുത്തലിനെക്കുറിച്ചും അവർ പ്രതികരിച്ചു.
ശ്വേതാ മേനോൻ തന്നെയാണ് ഈ പവർ ഗ്രൂപ്പ് ആരെന്ന് വെളിപ്പെടുത്തേണ്ടതെന്ന് അൻസിബ ഹസൻ പറഞ്ഞു. താൻ വലിയ സ്വാധീനമുള്ള വ്യക്തിയാണെന്ന് നേരത്തെ തന്നെ ശ്വേതാ മേനോൻ തെളിയിച്ചിട്ടുണ്ടെന്നും അവർ ഓർമ്മിപ്പിച്ചു.
അതിജീവിതയെ സംഘടനയിലേക്ക് തിരിച്ചുകൊണ്ടുവരുമെന്ന് നൽകിയ ഉറപ്പ് എന്തുകൊണ്ട് പാലിക്കപ്പെട്ടില്ലെന്നും നടി ചോദ്യം ഉന്നയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

