ഭരണഘടനയുടെ അനുച്ഛേദം 21 ഉറപ്പുനല്‍കുന്ന സ്വകാര്യതയ്ക്കുള്ള അവകാശം വിവാഹേതര ബന്ധത്തില്‍ ആരോപണവിധേയനായ ഭര്‍ത്താവിന്റെ ഫോണ്‍ രേഖകള്‍ മറച്ചുവെക്കാനുള്ള ഉപാധിയായി ഉപയോഗിക്കാനാവില്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കി. ഭര്‍ത്താവിന്റെ ഫോണ്‍ രേഖകളും ഹോട്ടല്‍ ബുക്കിങ് വിവരങ്ങളും തെളിവായി തേടാനുള്ള ഭാര്യയുടെ അവകാശത്തെ കോടതി അംഗീകരിച്ചു.
ഇത്തരം രേഖകള്‍ ശേഖരിക്കുന്നത് തന്റെ സ്വകാര്യതയെ ബാധിക്കുമെന്ന ഭര്‍ത്താവിന്റെ വാദവും കോടതി തള്ളിക്കളഞ്ഞു. ഡല്‍ഹി ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് ശരിവെച്ചുകൊണ്ടാണ് സുപ്രിംകോടതിയുടെ സുപ്രധാന നിരീക്ഷണം.
ജസ്റ്റിസ് മന്മോഹന്, കെ വിനോദ് ചന്ദ്രന് എന്നിവരടങ്ങിയ ബെഞ്ചാണ് ഹൈക്കോടതിയുടെ നടപടിയില്‍ ഇടപെടേണ്ടതില്ലെന്ന് തീരുമാനിച്ചത്. സ്വകാര്യതയ്ക്കുള്ള അവകാശം ഭരണഘടന ഉറപ്പുനല്‍കുന്നുണ്ടെങ്കിലും, അത് സമ്പൂര്‍ണമല്ലെന്നും ചില പരിമിതികള്‍ അതിനുണ്ടെന്നും ഡല്‍ഹി ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
വിവാഹേതര ബന്ധം വിവാഹമോചനത്തിനുള്ള നിയമപരമായ കാരണമായി നിലനില്ക്കുമ്പോള്, സ്വകാര്യതയുടെ മറവില്‍ ഇത്തരം തെളിവുകള്‍ നിഷേധിക്കാനാവില്ലെന്ന് കോടതി വിലയിരുത്തി. മെയ് പത്തിന് ഡല്‍ഹി ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിനെതിരെയാണ് ഭര്‍ത്താവ് സുപ്രിംകോടതിയെ സമീപിച്ചത്.
ഭര്‍ത്താവ് മറ്റൊരു സ്ത്രീയുമായി ഹോട്ടലില്‍ കഴിഞ്ഞെന്നാരോപിച്ച് ഭാര്യ കുടുംബക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഹോട്ടല്‍ ബുക്കിങ് വിവരങ്ങള്‍, ഫോണ്‍ രേഖകള്‍, സാമ്പത്തിക ഇടപാടുകള്‍ എന്നിവ സൂക്ഷിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് കുടുംബക്കോടതി നിര്‍ദേശം നല്‍കിയിരുന്നു.
ഈ നടപടിയാണ് ഹൈക്കോടതിയും തുടര്‍ന്ന് സുപ്രിംകോടതിയും ശരിവെച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

