മുംബൈയിൽ നിന്ന് കൊച്ചിയിലേക്കുള്ള വിമാനയാത്രയ്ക്കിടെ മലയാളിയായ യാത്രക്കാരൻ ഹൃദയാഘാതം മൂലം അന്തരിച്ചു. തൃശൂർ കുഴിക്കാട്ടുശ്ശേരി സ്വദേശി ജോജോ (53) ആണ് വിമാനത്തിനുള്ളിൽ വച്ച് മരണപ്പെട്ടത്.
യാത്രയ്ക്കിടെ പെട്ടെന്ന് ദേഹാസ്വാസ്ഥ്യവും നെഞ്ചുവേദനയും അനുഭവപ്പെട്ടതിനെത്തുടർന്ന് വിമാനത്താവളത്തിലെ മെഡിക്കൽ സംഘം ഇദ്ദേഹത്തിന് അടിയന്തര പ്രാഥമിക ചികിത്സ ലഭ്യമാക്കിയിരുന്നു. തുടർന്ന് ഉടൻ തന്നെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ആശുപത്രിയിൽ എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

